കോവിഡ് പ്രതിരോധ ഉപകരണങ്ങളുടെ നികുതിയിൽ ഇളവുകൾ നൽകി ജിഎസ്‌ടി കൗൺസിൽ

By News Desk, Malabar News
nirmala-finanace-minister
ധനമന്ത്രി നിര്‍മല സീതാരാമൻ
Ajwa Travels

ഡെൽഹി: കോവിഡ് പ്രതിരോധ സാമഗ്രികളുടെയും മരുന്നുകളുടെയും സേവനത്തിന്റെയും നികുതികളിൽ ഇളവ് വരുത്തി ജിഎസ്‌ടി കൗൺസിൽ. കേന്ദ്രധനമന്ത്രി നി‍ർമ്മലാ സീതാരാമന്റെ അധ്യക്ഷതയിൽ ചേ‍ർന്ന യോഗത്തിലാണ് കോവിഡ് പ്രതിരോധ സാമഗ്രികളുടെ നികുതിയിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്.

പൾസ് ഓക്‌സിമീറ്റർ, കോവിഡ് ചികിൽസയ്‌ക്കുള്ള മരുന്നുകൾ, ടെസ്‌റ്റിങ്‌ കിറ്റ് തുടങ്ങി എല്ലാ കോവിഡ് പ്രതിരോധ സാമഗ്രികളുടേയും നികുതി കുറച്ചിട്ടുണ്ട്. ആംബുലൻസിന്റെ ജിഎസ്‌ടി 12 ശതമാനമാക്കി കുറച്ചു. അതേസമയം കോവിഡ് പ്രതിരോധ വാക്‌സിനുള്ള ജിഎസ്‌ടിയിൽ മാറ്റമില്ല. മുൻ നിശ്‌ചയിച്ച അഞ്ച് ശതമാനം നികുതി കോവിഡ് വാക്‌സിന് നൽകേണ്ടി വരും.

ബ്ളാക്ക് ഫംഗസ് മരുന്നുകൾക്ക് താൽക്കാലം നികുതിയുണ്ടാവില്ല. വൈദ്യ ആവശ്യത്തിനുള്ള ഓക്‌സിജന് 5 ശതമാനം നികുതിയുണ്ടാവും. സാനിറ്റൈസർ, പിപിഇ കിറ്റുകൾ എന്നിവക്കുള്ള നികുതിയും അഞ്ച് ശതമാനമാക്കി.

അതേസമയം കോവിഡ് പ്രതിരോധ സാമ​ഗ്രികൾക്ക് ഏ‍ർപ്പെടുത്തിയ നികുതി സെപ്‌റ്റംബ‍ർ മുപ്പത് വരെ മാത്രമായിരിക്കും ബാധകമെന്ന് ധനമന്ത്രി വ്യക്‌തമാക്കി. കോവിഡ് പ്രതിരോധ സാമ​ഗ്രികളുടെ നികുതി പുനക്രമീകരിക്കുക എന്ന ഒറ്റ ലക്ഷ്യത്തിലാണ് ഇന്നത്തെ ജിഎസ്‌ടി യോ​ഗം ചേ‍ർന്നതെന്നും ധനമന്ത്രി നി‍ർമ്മലാ സീതാരാമൻ പറഞ്ഞു.

സ്വകാര്യ ആശുപത്രികൾക്കുള്ള കോവിഡ് വാക്‌സിന്റെ നികുതി കുറയ്‌ക്കണമെന്ന് കേരളം ജിഎസ്‌ടി കൗൺസിലിൽ ആവശ്യപ്പെട്ടു. ആർടിപിസിആർ മെഷീന്റെ നികുതിയും കുറച്ചിട്ടില്ലെന്ന് സംസ്‌ഥാന ധനമന്ത്രി കെഎൻ ബാല​ഗോപാൽ ചൂണ്ടിക്കാട്ടി. മാസ്‌ക്, സാനിറ്റൈസ‍ർ എന്നിവയുടെ നികുതിയും പൂജ്യമാക്കണമെന്ന് സംസ്‌ഥാനം ആവശ്യപ്പെട്ടിരുന്നു. സംസ്‌ഥാനങ്ങളുടെ ഒരുമിച്ചുള്ള ശ്രമത്തിന്റെ വിജയമാണ് നികുതിയിൽ ഇളവുകൾ ലഭ്യമായതെന്ന് ധനമന്ത്രി കെഎൻ ബാല​ഗോപാൽ പറഞ്ഞു.

Kerala News: രോഗബാധ 13,832, പോസിറ്റിവിറ്റി 12.72%, മരണം 171

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE