കൊച്ചിയിൽ 690 കോടി രൂപയുടെ നിക്ഷേപവുമായി ടിസിഎസ്

By Staff Reporter, Malabar News
Tcs-in-kerala
Ajwa Travels

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റാ കൺസൽട്ടൻസി സർവീസസ് (ടിസിഎസ്) കാക്കനാട് കിൻഫ്ര ഇലക്‌ട്രോണിക്‌സ് മാനുഫാക്‌ചറിങ് ക്ളസ്‌റ്ററിൽ 690 കോടി രൂപ മുതൽമുടക്കി ഇന്നവേഷൻ പാർക്ക് സ്‌ഥാപിക്കുന്നു. 16 ലക്ഷം ചതുരശ്രയടി സ്‌ഥലത്താണ് ഇന്നവേഷൻ പാർക്ക് സ്‌ഥാപിക്കുക.

ഐടി കോംപ്ളക്‌സിനായി 440 കോടിയും അനുബന്ധ വികസനത്തിനായി 250 കോടിയുമാണ് ടിസിഎസ് വകയിരുത്തിയത്. 2023-24ൽ ആദ്യഘട്ടം പ്രവർത്തനമാരംഭിക്കും. ക്യാമ്പസ് പൂർണമായും പ്രവർത്തന ക്ഷമമാകുന്നതോടെ 10,000 തൊഴിലവസരങ്ങൾ പ്രതീക്ഷിക്കുന്നു.

ഇലക്‌ട്രോണിക് ഹാർഡ്‌വെയർ ആൻഡ് ഐടി-ഐടിഇഎസ് യൂണിറ്റിനായി 36.84 ഏക്കർ സ്‌ഥലം ടിസിഎസിന് അനുവദിച്ചു കൊണ്ടുള്ള ധാരണാപത്രത്തിലാണ് ഒപ്പുവെച്ചത്. ഇന്ത്യയിലും ആഗോളതലത്തിലും ഐടി-ഐടിഇഎസ് മേഖലയിൽ മികവ് തെളിയിച്ച സ്‌ഥാപനമാണ് ടിസിഎസ്.

ഈ സർക്കാർ ചുമതലയേറ്റശേഷം സംസ്‌ഥാനത്ത് നിക്ഷേപം നടത്താൻ ധാരണാപത്രം ഒപ്പുവെക്കുന്ന രണ്ടാമത്തെ കമ്പനിയാണിത്. പ്രമുഖ ഡിസൈൻ ടെക്നോളജി സേവനദാതാക്കളായ ടാറ്റാ എൽഎക്‌സിയുമായുള്ള 75 കോടിയുടെ നിക്ഷേപ കരാറിലാണ് നേരത്തേ ധാരണയായത്.

Read Also: കാസർഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതർ പ്രക്ഷോഭത്തിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE