ഏദൻ: യമന്റെ താല്‍ക്കാലിക തലസ്‌ഥാനമായ ഏദനില്‍ വിമാനത്താവളത്തിന് സമീപം ഉണ്ടായ ഭീകരാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നത്. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ആഭ്യന്തര കലഹം രൂക്ഷമായ രാജ്യത്ത് ഇത്തരം ആക്രമണങ്ങളിൽ നിരവധി സാധാരണക്കാരാണ് കൊല്ലപ്പെടുന്നത്.
ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് ഇന്‍ഫര്‍മേഷന്‍ വകുപ്പ് അറിയിച്ചു. നടന്നത് ഭീകരാക്രമണമാണെന്ന് പ്രധാനമന്ത്രി മുയീന്‍ അബ്‌ദുല്‍മലേക് സയീദ് പറഞ്ഞു. സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ കൊല്ലപ്പെട്ടവരിൽ ഉണ്ടെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഏദന്‍ മുന്‍ ഗവര്‍ണര്‍ എയർപോർട്ടിലേക്ക് എത്തുന്ന സമയത്തായിരുന്നു ആക്രമണം. അദ്ദേഹത്തിന് പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
Read Also: തുടർക്കഥയായി ഇന്ധനവില വർധനവ്; ഇന്നും കൂട്ടി