തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില ഇന്നും വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും 48 പൈസ വീതമാണ് ഇന്ന് കൂട്ടിയത്. കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണ് ഇത്. രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്നലെയും വർധിപ്പിച്ചിരുന്നു. പെട്രോൾ വില ലിറ്ററിന് 35 പൈസയും ഡീസൽ ലിറ്ററിന് 37 പൈസയുമാണ് ഇന്നലെ കൂട്ടിയത്.
ശനിയാഴ്‌ചയും സമാനമായ നിരക്കാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചത്. രാജ്യത്ത് ദിനംപ്രതിയുള്ള ഇന്ധനവിലയിൽ ഉടനെ കുറവുണ്ടാകാൻ സാധ്യതയില്ലെന്നാണ് നിലവിലെ സൂചനകൾ. കേന്ദ്രസർക്കാർ എണ്ണയുടെ വിതരണവും ആവശ്യകതയും സംബന്ധിച്ച് എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുമായി ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും വിലയിൽ പെട്ടന്ന് കുറവുണ്ടാകാനിടയില്ല.
Read Also: കരിപ്പൂർ സ്വർണക്കവർച്ചാ കേസ്; മുഖ്യ പ്രതി റഫീഖ് പിടിയിൽ