യമനില്‍ ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തി വാട്ടര്‍ടാങ്കില്‍ തള്ളിയ കേസില്‍ മലയാളി യുവതിക്ക് വധശിക്ഷ

By News Desk, Malabar News
Murder in Perladukki
Ajwa Travels

സനാ: യമനില്‍ ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി വാട്ടര്‍ടാങ്കില്‍ തള്ളിയ കേസില്‍ മലയാളി യുവതിക്ക് വധശിക്ഷ. പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയക്കാണ് അപ്പീല്‍ കോടതി വധശിക്ഷ വിധിച്ചത്. കൊലപാതകത്തിന് പ്രതിയെ സഹായിച്ച നഴ്‌സായ ഹനാനെ ജീവപര്യന്തവും കോടതി ശിക്ഷിച്ചു. 2017 ലാണ് സംഭവം നടക്കുന്നത്. യമനില്‍ നഴ്സ് ആയിരുന്ന യുവതി ഭര്‍ത്താവ് തലാല്‍ അബ്ദു മഹ്ദിയെയാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് കേസില്‍ പിടിയിലായ യുവതിക്ക് 2018-ല്‍ കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ ഇവര്‍ അപ്പീല്‍ കോടതിയെ സമീപിച്ചിരുന്നു.

ഭര്‍ത്താവിന്റെ ശാരീരിക ഉപദ്രവം സഹിക്കാന്‍ വയ്യാതെ വന്നപ്പോഴാണ് കൊലപാതകം നടത്തിയതെന്ന് പ്രതി കോടതിയില്‍ പറഞ്ഞിരുന്നു. നിമിഷപ്രിയയുടെ നാട്ടിലുള്ള ബന്ധുക്കള്‍ ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ സമീപിച്ചിരുന്നെങ്കിലും ഒന്നും ഫലം കണ്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE