ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള വരവ് എളുപ്പമാവില്ല

By Staff Reporter, Malabar News
Tesla to set foot in India; Construction unit in Karnataka
Representational Image
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യയിലെ ഇലക്‌ട്രിക്‌ വാഹന വിപണി ലക്ഷ്യമിട്ട് എത്തുന്ന ഇലോൺ മസ്‌കിന് തിരിച്ചടി. യുഎസ് ആസ്‌ഥാനമായുള്ള ഇലക്‌ട്രിക്‌ കാർ നിർമാതാക്കളായ ടെസ്‌ലയോട് നികുതി ഇളവുകൾ പരിഗണിക്കുന്നതിന് മുൻപ് ഇന്ത്യയിൽ വാഹനം നിർമിക്കാനുള്ള പ്ളാന്റ് ആരംഭിക്കാൻ ആവശ്യപ്പെട്ടതായി സർക്കാർ വൃത്തങ്ങൾ റിപ്പോർട് ചെയ്യുന്നു.

കേന്ദ്ര ഹെവി ഇൻഡസ്ട്രിയൽ വകുപ്പാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സർക്കാർ ഇത്തരത്തിൽ ഒരു കമ്പനിക്കും പ്രത്യേക ഇളവുകൾ നൽകുന്നില്ലെന്നും, ഈ സാഹചര്യത്തിൽ ടെസ്‌ലയ്‌ക്ക് നികുതി ആനുകൂല്യങ്ങൾ നൽകുന്നത് ഇന്ത്യയിൽ ശതകോടികളുടെ നിക്ഷേപം നടത്തിയ മറ്റ് കമ്പനികൾക്ക് ഇടയിൽ അവമതിപ്പ് ഉണ്ടാക്കുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്.

അതിനാൽ തന്നെ ഇന്ത്യൻ വിപണിയിലേക്ക് കടന്നു വരുന്നതിന് മുന്നോടിയായി രാജ്യത്ത് നിർമാണ പ്ളാന്റ് ആരംഭിക്കണമെന്ന നിർദ്ദേശമാണ് കേന്ദ്രം മുന്നോട്ട് വയ്‌ക്കുന്നത്‌. ഇറക്കുമതി ചെയ്യുന്ന ഇലക്‌ട്രിക്‌ വാഹനങ്ങൾക്കായി നികുതി ഇളവ് വേണമെന്ന ആവശ്യം നേരത്തെ ടെസ്‌ല ഉന്നയിച്ചിരുന്നു. ഇതിൽ കേന്ദ്ര സർക്കാരിന് അനുകൂല നിലപാടല്ലെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് പുതിയ വാർത്തകൾ.

Read Also: ഡ്യുറന്റ് കപ്പ്; ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് ആദ്യ മൽസരത്തിന് ഇറങ്ങും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE