തായ്‌ലന്റ് നടിയെ നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

By News Bureau, Malabar News
Ajwa Travels

ബാങ്കോക്ക്: തായ്‌ലന്റ് നടി നിദ പച്ചരവീരാപോങ്കിനെ (37) നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചാവോ ഫ്രായ നദിയില്‍ സ്‌പീഡ് ബോട്ടില്‍ നടിയുടെ പേഴ്‌സണല്‍ മനേജരടക്കം അഞ്ച് പേര്‍ക്കൊപ്പം യാത്ര പോയതായിരുന്നു നിദ. ബോട്ടില്‍ നിന്ന് അബദ്ധത്തില്‍ നടി വെള്ളത്തിലേക്ക് വീഴുകയായിരുന്നു എന്നാണ് സഹയാത്രികള്‍ പറയുന്നത്.

തിരച്ചിലിനൊടുവില്‍ മൃതദേഹം ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെടുക്കുകയായിരുന്നു.

അതേസമയം നിദയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങള്‍ രംഗത്തെത്തി. നിദ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നാണ് സഹയാത്രികര്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സ്‌പീഡ് ബോട്ടിന് ലൈസന്‍സ് ഇല്ലെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Most Read: ടെലിവിഷൻ ഷോയിലൂടെ പ്രധാനമന്ത്രിയെ വിമർശിച്ച കുട്ടികൾക്ക് സ്‌റ്റാലിന്റെ അഭിനന്ദനം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE