ന്യൂഡെല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെ 36ആം രക്‌തസാക്ഷിത്വ ദിനത്തില്‍ ഓര്‍മ്മകള്‍ പങ്കുവച്ച് കൊച്ചുമകനും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. സത്യത്തിലേക്കും നൻമയിലേക്കും നയിച്ചതിന് നന്ദി എന്നാണ് ഇന്ദിരാഗാന്ധിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.
asato mā sadgamaya
tamaso mā jyotirgamaya
mṛtyor mā amṛtaṃ gamayaFrom the false to truth.
From darkness to light.
From death to life.Thank you Dadi for showing me what it means to live these words. pic.twitter.com/PBvEeXotew
— Rahul Gandhi (@RahulGandhi) October 31, 2020
‘അസത്യത്തില്‍ നിന്ന് സത്യത്തിലേക്ക്. ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക്. മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് ഈ വാക്കുകള്‍ അര്‍ഥവത്താക്കി ജീവിക്കുക എന്നത് എന്താണെന്ന് എനിക്ക് കാണിച്ചു തന്നതിന് നന്ദി ദാദി,’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്‌തു. 1984 ഒക്‌ടോബര്‍ 31ന് ബോഡിഗാര്‍ഡുകളുടെ വെടിയേറ്റാണ് ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടത്. സിഖുകാരുടെ പുണ്യസ്‌ഥലമായ സുവര്‍ണക്ഷേത്രത്തിലെ ഓപ്പറേഷന്‍ ബ്ളൂ സ്‌റ്റാർ എന്ന സൈനിക നടപടിക്കുള്ള പ്രതികാരമായിരുന്നു ഇന്ദിരാഗാന്ധിയുടെ വധം.
Read also: പാക് പാര്‍ലമെന്റില്‍ വിളിച്ചത് ‘മോദി’ മുദ്രാവാക്യമല്ല; ഇന്ത്യാ ടിവിയുടെ വാര്‍ത്ത വ്യാജം