മഞ്ചേരി: കഴിഞ്ഞ ദിവസം മരണപ്പെട്ട മലബാർ മേഖലയിലെ പ്രമുഖ പത്ര പ്രവർത്തകനായിരുന്ന ഒഎ വഹാബിനെ കേരള മുസ്‌ലിം ജമാഅത്ത് അനുസ്‌മരിച്ചു. സാമൂഹിക സേവനത്തിന് മാതൃക പുരുഷനായിരുന്നു ഒഎ വഹാബെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ അനുസ്‌മരണ പരിപാടിയിൽ പറഞ്ഞു. എന്തിനും ഏതിനും സർക്കാറിനെ ആശ്രയിക്കുന്ന സമൂഹത്തിന് ഒഎ വഹാബ് കാണിച്ച മാതൃക സ്‌മരിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു.
സേവനരംഗത്ത് സൗഹൃദ വലയങ്ങൾ സൃഷ്‌ടിച്ച പത്രപ്രവർത്തകനായിരുന്നു ഒഎ വഹാബെന്ന് മഞ്ചേരി പ്രസ് ഫോറം പ്രസിഡണ്ട് ശശികുമാർ പറഞ്ഞു. അടുത്തിടെ മരിച്ച പത്ര ഫോട്ടോഗ്രാഫർ കൃഷ്‌ണപ്രസാദിന്റെ കുടുംബ സഹായനിധി പ്രവർത്തനത്തിൽ ഒഎ വഹാബിന്റെ പങ്ക് നേരിട്ടറിഞ്ഞതാണെന്നും മഞ്ചേരിയിൽ സംഘടിപ്പിച്ച അനുസ്‌മരണത്തിൽ അദ്ദേഹം പറഞ്ഞു. സാമൂഹിക കാഴ്‌ചപ്പാടുള്ള മനുഷ്യ സ്‌നേഹിയായിരുന്നു ഒഎ വഹാബ് എന്ന് കോൺഗ്രസ് നേതാവ് ഹുസൈൻ വല്ലാഞ്ചിറ സ്‌മരിച്ചു.
ആത്‌മ ബന്ധം പുലർത്തിയ വഴികാട്ടിയായിരുന്നു വഹാബെന്ന് പത്രപ്രവർത്തകൻ ബഷീർ കല്ലായിയും സിറാജ് പത്രത്തിന്റെ വളർച്ചയുടെ നെടും തൂണായിരുന്നു വഹാബെന്ന് സിറാജ് ബ്യൂറോ ചീഫ് വിപിഎം സ്വാലിഹും അഭിപ്രായപ്പെട്ടു. അസൈനാർ സഖാഫി കുട്ടശേരി അധ്യക്ഷത വഹിച്ച അനുസ്‌മരണ യോഗത്തിൽ, സാമൂഹിക സേവന മേഖലയിൽ മാതൃകാ പുരുഷനായിരുന്നു ഒഎ വഹാബെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി വ്യക്‌തമാക്കി.
മഞ്ചേരി സ്വാന്തന കേന്ദ്രത്തിന്റെ സ്‌ഥലമെടുപ്പിലേക്ക് ആദ്യ സംഭാവന ഒഎ വഹാബിന്റേത് ആയിരുന്നുവെന്ന് എസ്‌വൈഎസ്‍ ഈസ്‌റ്റ് ജില്ലാ പ്രസിഡണ്ട് അസൈനാർ സഖാഫി കുട്ടശേരിയും അഭിപ്രായപെട്ടു. മഞ്ചേരി-പട്ടര്‍കുളം സ്വദേശിയായ അബ്‌ദുൽ വഹാബ് മഞ്ചേരിയിലെ മുതിര്‍ന്ന പത്ര പ്രവര്‍ത്തകനും ‘സിറാജ് ‘ ദിനപത്രം റിപോര്‍ട്ടറും എസ്‌വൈഎസ്‍ ‘സാന്ത്വന സദനം’ എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു.
ജമാൽ കരുളായി, ബഷീർ കല്ലായി, ഒഎംഎ റഷീദ്, വിപിഎം സ്വാലിഹ്, ഹുസൈൻ വല്ലാഞ്ചിറ, കുറ്റിക്കാടൻ കുഞ്ഞഹമ്മദ് ഹാജി, അഷ്‌റഫ് മുസ്‌ലിയാർ, അഡ്വ. ഫിറോസ് ബാബു, ഹൈദർ പണ്ടിക്കാട്, ഹസൻ മാസ്‌റ്റർ, എസി.ഹംസ മാസ്‌റ്റർ, സൈനുദ്ധീൻ സഖാഫി ചെറുകുളം, അബ്‌ദുല്ല മേലാക്കം എന്നിവരും ഒഎ വഹാബിനെ അനുസ്‌മരിച്ച് സംസാരിച്ചു.
Most Read: ഡെൽഹി സർവകലാശാല വിഡി സവർക്കറുടെ പേരിൽ പുതിയ കോളേജ് ആരംഭിക്കുന്നു