പത്തനംതിട്ട: റാന്നിയിൽ പമ്പാ നദിയിലെ പേരൂച്ചാൽ കടവിൽ ചാടിയ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. കൊറ്റാത്തൂർ ചിറപ്പുറം കുന്നുംപുറത്ത് സാംകുട്ടിയുടെ ഭാര്യ മണിയമ്മയുടെ(62) മൃതദേഹമാണ് കണ്ടെത്തിയത്.
രാവിലെ ഏഴ് മണിയോടെയാണ് മണിയമ്മ കടവിൽ ചാടിയത്. തുടർന്ന് അഗ്നിരക്ഷാ നാട്ടുകാരും ചേർന്ന് തിരച്ചിലിനിടെയാണ് ഉച്ചയോടെ കടവിന് 150 മീറ്റർ താഴെ നിന്ന് മൃതദേഹം കണ്ടെടുത്തത്.
Most Read: മാദ്ധ്യമങ്ങളോട് പ്രതികരിക്കാതെ കിരൺ കുമാർ; ജില്ലാ ജയിലിലേക്ക് മാറ്റി