രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ വാക്‌സിനായി ‘കോർബേവാക്‌സ്’; ഒരു ഡോസിന് 250 രൂപ

By News Desk, Malabar News
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ കോവിഡ്​ വാക്​സിനാവാൻ ബയോളജിക്കൽ ഇയുടെ കോർബേവാക്​സ്​ ഒരുങ്ങുന്നു. വാക്​സിന്റെ ഒരു ഡോസിന് 250 രൂപ മാത്രമാണ് വില എന്നാണ് റിപ്പോർട്ടുകൾ. രണ്ട്​ ഡോസുകളുള്ള വാക്‌സിന് 500 രൂപ മാത്രമേ വിലയാവുകയുള്ളു. വാക്‌സിൻ നിലവിൽ മൂന്നാംഘട്ട പരീക്ഷണത്തിലാണ്. വൈകാതെ ഇതിന്​ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

അതേസമയം, കോർബേവാക്​സിന് രണ്ട് ഡോസുകൾക്ക് 400 രൂപയിൽ താഴെയായിരിക്കും വിലയെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്​. അംഗീകാരം ലഭിക്കുന്നതിന്​ മുമ്പ്​ തന്നെ വാക്​സിന്റെ 30 കോടി ഡോസുകൾക്ക്​ കേന്ദ്രസർക്കാർ ഓർഡർ നൽകിയിട്ടുണ്ട്​. വാക്​സിന്റെ ആദ്യ രണ്ട്​ ഘട്ട ക്‌ളിനിക്കൽ ട്രയലുകളും വിജയകരമായിരുന്നു. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ വാക്​സിൻ വിപണിയിലെത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

സെറം ഇൻസ്​റ്റിറ്റ്യൂട്ട്​ നിർമ്മിക്കുന്ന കോവിഷീൽഡ്​ വാക്​സിന്റെ രണ്ട്​ ഡോസുകൾ സംസ്‌ഥാന സർക്കാരിന്​ 600 രൂപക്കും സ്വകാര്യ ആശുപത്രികൾക്ക്​ 1,200 രൂപക്കുമാണ്​ നൽകുന്നത്​. ഭാരത്​ ബയോടെക്കിന്റെ കോവാക്​സിൻ 800 രൂപക്കും 2,400 രൂപക്കുമാണ്​ നൽകുന്നത്​. സ്​പുട്​നിക്​ വാക്​സിന്റെ ഒരു ഡോസിന്​ 995 രൂപയാണ്​ വില.

Also Read: തിരഞ്ഞെടുപ്പ് മറയാക്കി ഹെലികോപ്റ്ററില്‍ പണം കടത്തി; സുരേന്ദ്രനെതിരെ കെ മുരളീധരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE