ഒല ഇലക്‌ട്രിക്‌ സ്‌കൂട്ടർ വിതരണം ഈ മാസം ആരംഭിക്കും

By Staff Reporter, Malabar News
ola-electric-scooter
Ajwa Travels

ന്യൂഡെൽഹി: നാല് മാസത്തെ കാത്തിരിപ്പിനൊടുവിൽ ഒല ഇലക്‌ട്രിക്‌ സ്‌കൂട്ടറുകളായ എസ് 1, എസ് 1 പ്രോ എന്നിവ ഈ മാസം പകുതിയോടെ ഇന്ത്യൻ നിരത്തുകളിലെത്തും. ഒല ഇലക്‌ട്രിക്‌ സിഇഒയും സഹസ്‌ഥാപകനുമായ ഭവിഷ് അഗർവാൾ സ്‍കൂട്ടറുകള്‍ വിതരണം ചെയ്യാൻ പോകുന്നുവെന്ന് സ്‌ഥിരീകരിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോര്‍ട് ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ ഭവിഷ് അഗർവാൾ ഒരു കുറിപ്പും പങ്കിട്ടിട്ടുണ്ട്.

ആദ്യ ബാച്ച് വിതരണം ഒക്‌ടോബർ 25നും നവംബർ 25നും ഇടയിൽ നടക്കുമെന്നായിരുന്നു ഒല ഇലക്‌ട്രിക്‌ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ഇ-സ്‌കൂട്ടർ ബുക്ക് ചെയ്‌ത ഉപഭോക്‌താക്കൾക്ക് കമ്പനി വിതരണം വൈകുമെന്ന് വ്യക്‌തമാക്കി അറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ എത്രയും പെട്ടെന്ന് തന്നെ വിതരണം ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു. പിന്നീടാണ് വിതരണം ഡിസംബർ 15 മുതൽ 30 വരെ നടക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചത്.

Read Also: ‘ചുണ്ടെലി ചുരുണ്ടെലി’ പാടി സൗബിൻ; ‘മ്യാവൂ’ പ്രൊമോ ഗാനമെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE