അടുത്ത അധ്യയന വർഷത്തേക്കുള്ള പുസ്‌തക വിതരണം; ജില്ലയിൽ തുടക്കം

By Team Member, Malabar News
textbook
Representational image
Ajwa Travels

പാലക്കാട് : അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്‌തകങ്ങൾ ജില്ലയിലെ സ്‌കൂളുകളിൽ ലഭ്യമായി തുടങ്ങി. ഒന്ന് മുതൽ പത്താം ക്ളാസ് വരെയുള്ള ആദ്യഘട്ട പാഠപുസ്‌തകങ്ങളാണ് സ്‌കൂളുകളിൽ എത്തിക്കുന്നത്. ഈ മാസത്തോടെ ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പുസ്‌തകങ്ങൾ എത്തിച്ച ശേഷം മെയ് മാസത്തോടെ വിദ്യാർഥികൾക്ക് വിതരണം ചെയ്യാനാണ് അധികൃതരുടെ തീരുമാനം.

ജില്ലയിൽ പുസ്‌തക വിതരണം നടത്തുന്നത് കുടുംബശ്രീ മുഖേനയാണ്. കോവി‍ഡ് സാഹചര്യം നിലനിൽക്കുകയാണെങ്കിലും അടുത്ത അധ്യയന വർഷം സ്‌കൂൾ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താൻ ആകുമെന്നാണ് വിദ്യാഭ്യാസവകുപ്പ് പ്രതീക്ഷിക്കുന്നത്. ഷൊർണൂർ ഗവൺമെന്റ് പ്രസിൽ ഉൾപ്പടെയാണ് പുസ്‌തകങ്ങളുടെ അച്ചടി പൂർത്തിയാക്കിയത്. നിലവിൽ സ്‌കൂളുകളിൽ എസ്എസ്എൽസി, പ്ളസ് 2 പരീക്ഷകൾ നടക്കുകയാണ്. ഇവക്ക് തടസം സൃഷ്‌ടിക്കാത്ത വിധത്തിലാണ് സ്‌കൂളുകളിലേക്ക് പുസ്‌തകങ്ങൾ എത്തിക്കുന്നത്.

Read also : ജില്ലയിൽ ശക്‌തമായ കാറ്റും മഴയും; വ്യാപക കൃഷിനാശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE