ജില്ലയിൽ ശക്‌തമായ കാറ്റും മഴയും; വ്യാപക കൃഷിനാശം

By Team Member, Malabar News
kannur news
Representational image
Ajwa Travels

കണ്ണൂർ : ജില്ലയിൽ കഴിഞ്ഞ ദിവസത്തെ മഴയിലും, ശക്‌തമായ കാറ്റിലും വ്യാപക കൃഷിനാശം. കുട്ടിമാക്കൂൽ, പെരിങ്കളം ഭാഗങ്ങളിലാണ് കൃഷിനാശം ഉണ്ടായത്. ഇവിടങ്ങളിൽ ആയിരക്കണക്കിന് കുലച്ച വാഴകളാണ് മഴയിലും കാറ്റിലും നശിച്ചത്. ഇതോടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്‌ടമാണ് ഉണ്ടായിട്ടുള്ളതെന്ന് കർഷകർ വ്യക്‌തമാക്കി.

ജില്ലയിൽ കെപി ദാമോദരൻ, എൻസി ബിജു, കല്ലൻ ശിവനാഥ്, ചാലി ദാസൻ, സി ഗോപാലൻ, ചാലി ശ്രീധരൻ, വയലമ്പ്രോൻ രാജൻ, കെപി സുനിൽ, പൊയ്യേരി ദാമോദരൻ, വയലമ്പ്രോൻ പുരുഷു, കണ്ടോത്തുംകണ്ടി അനിൽ, എംകെ ജയൻ, പിസി ഷനിൽ, അണിയേരി പ്രേമൻ, ആയ്യത്താൻ പ്രജീഷ്, പിപി ഷാജി, ചാലി രാഘവൻ, ആയ്യത്താൻ പ്രജീഷ് തുടങ്ങി 30ഓളം കർഷകരുടെ കൃഷിയാണ് നശിച്ചിട്ടുള്ളത്. കൃഷിനാശം ഉണ്ടായതിനെ തുടർന്ന് കൃഷിവകുപ്പ് ഉദ്യോഗസ്‌ഥരും നഗരസഭാ അധികൃതരും കൃഷിയിടങ്ങൾ സന്ദർശിച്ചു.

Read also : വിമാന താവളത്തിന് പുറത്തെത്തിച്ച സ്വർണം ടോൾ ബൂത്തിന് സമീപം പിടികൂടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE