തിരുവനന്തപുരം: വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളില്‍ മരം വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. അഞ്ചുതെങ്ങ് കായിക്കര സ്വദേശി വിഷ്ണുവാണ് മരിച്ചത്. ഓട്ടോയില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഉച്ചക്ക് ഒരുമണിയോടെ മരക്കടമുക്കില്‍ വെച്ചാണ് അപകടം നടന്നത്. റോഡരികില്‍ ഉണ്ടായിരുന്ന പ്ളാവ് ഓട്ടോറിക്ഷക്ക് മുകളിലേക്ക് ഒടിഞ്ഞു വീഴുകയായിരുന്നു. അപകടം നടക്കുമ്പോള്‍ ഓട്ടോയില്‍ യാത്രക്കാരായി രണ്ടുപേരാണ് ഉണ്ടായിരുന്നത്. ഇരുവരും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
Read Also: സംസ്ഥാനത്ത് മദ്യ വില വര്‍ധന ഫെബ്രുവരി ഒന്ന് മുതല്‍