പഞ്ചറായ ടയർ മാറ്റുന്നതിനിടെ ബൈക്കിടിച്ച് യുവാവ് മരിച്ചു

By Trainee Reporter, Malabar News
ACCIDENTAL DEATH
Representational image
Ajwa Travels

ചാവക്കാട്: പഞ്ചറായ ടയർ മാറ്റുന്നതിനിടെ ബൈക്കിടിച്ച് മൽസ്യലോറി ഡ്രൈവർ മരിച്ചു. ബ്ളാങ്ങാട് ബീച്ച് സിദ്ദീഖ് പള്ളിക്ക് സമീപം കോളനിയിൽ പരേതനായ മുഹമ്മദിന്റെ മകൻ അമ്പലത്തുവീട്ടിൽ നിഷാദാണ് (38) മരിച്ചത്.

ശനിയാഴ്‌ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. കർണാടക ഉഡുപ്പിയിൽ വെച്ച് നിഷാദ് ഓടിച്ചുകൊണ്ടിരുന്ന ലോറിയുടെ ടയർ പഞ്ചറാകുകയായിരുന്നു. റോഡരികിൽ നിർത്തിയിട്ട് ടയർ മാറ്റുന്നതിടെ അമിത വേഗതയിൽ വന്ന ബൈക്ക് നിഷാദിനെ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.

നേരത്തെ ചാവക്കാട്-പൊന്നാനി റൂട്ടിൽ സർവീസ് നടത്തുന്ന ബാബുരാജ് ബസിലെ ഡ്രൈവറായിരുന്നു നിഷാദ്. ബിഎംഎസ് തൊഴിലാളി യൂണിയൻ പ്രവർത്തകനാണ്. ഒരാഴ്‌ച മുൻപാണ് നിഷാദ് വീട്ടിൽ നിന്നും പോയത്. പരേതയായ ഐഷാബിയാണ് മാതാവ്. ഭാര്യ: ഷമീറ. മക്കൾ: നഹന ഫാത്തിമ, നിഹാൽ.

ഖബറടക്കം ഞായറാഴ്‌ച രാവിലെ 7ന് ഇരട്ടപ്പുഴ മുഹ്‌യുദ്ദീൻപള്ളി ഖബർസ്‌ഥാനിൽ.

Read also: വനിതാ ഗായകരെ ലക്ഷ്യമിട്ട് തട്ടിപ്പ്; ചതിയില്‍ വീഴരുതെന്ന് ഷാന്‍ റഹ്‍മാന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE