‘ശക്‌തമാണ് ഈ ബന്ധം’; വഴുതി വീണ ആനക്കുട്ടിയെ തിരികെ കയറ്റാൻ ഒത്തുപിടിച്ച് ആനകൾ

By Desk Reporter, Malabar News
The elephants work together to bring back the slipped baby elephant

ഒന്നിച്ചുള്ള യാത്രയിൽ ഇടക്ക് വച്ച് താഴേക്ക് വഴുതി വീണ ആനക്കുട്ടിയെ തിരികെ കയറ്റാൻ അമ്മയാനയും മറ്റ് ആനകളും ഒത്തുപിടിക്കുന്ന വീഡിയോ വൈറലാകുന്നു. ഐഎഫ്എസ് ഉദ്യോഗസ്‌ഥനായ സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവച്ച ഈ വീഡിയോയിൽ ആനക്കൂട്ടം ഒരു ചെറിയ വഴിയിലൂടെ പോകുന്നത് കാണാം.

ഇടക്ക് വച്ച് കൂട്ടത്തിൽ ഉണ്ടായിരുന്ന ആനക്കുട്ടി മണ്ണിടിഞ്ഞ് താഴേക്ക് വഴുതി വീണു. ഇതുകണ്ട അമ്മയാനയും മറ്റ് ആനകളും ആനക്കുട്ടിയെ തിരികെ കയറ്റാൻ ശ്രമിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. തനിയെ കയറാൻ ആദ്യം ആനക്കുട്ടി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

ഈ സമയത്താണ് തുമ്പിക്കൈ നൽകി സഹായിക്കാൻ മൂന്ന് ആനകൾ വന്നത്. എന്നാൽ അതുകൊണ്ടും രക്ഷയില്ലാതെ വന്നപ്പോൾ ഒരു അന താഴേക്ക് ഇറങ്ങി വന്ന് ആനക്കുട്ടിയെ പുറകിൽ നിന്ന് തള്ളി മുകളിലേക്ക് കയറ്റി. മറ്റ് രണ്ട് ആനകളും ഒപ്പം സഹായിച്ചു. ആനക്കുട്ടി മുകളിലേക്ക് കയറി വന്നതോടെ ആനക്കൂട്ടം യാത്ര തുടരുന്നതും വീഡിയോയിൽ കാണാം.

Most Read:  അസ്‌ഥിക്ക് പിടിച്ച പ്രേമം; റോബോട്ടിനെ ജീവിതസഖിയാക്കി ജെഫ്, വിവാഹം ഉടൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE