കോൺഗ്രസിന്റെ അന്ത്യം സ്‌ത്രീകളിലൂടെ ആയിരിക്കും; സജി ചെറിയാൻ

By Desk Reporter, Malabar News
saji-cheriyan
Ajwa Travels

തിരുവനന്തപുരം: സ്‌ത്രീകളിലൂടെ ആയിരിക്കും കോൺഗ്രസിന്റെ അന്ത്യമെന്ന് മന്ത്രി സജി ചെറിയാൻ. യുഡിഎഫ് കാലത്ത് സരിത പറഞ്ഞത് പോലൊരു കഥയാണ് സ്വപ്‌നയും പറയുന്നതെന്നും സ്വപ്‌നയെ കോൺഗ്രസ് വിലക്ക് എടുത്തിരിക്കുകയാണ് എന്നും മന്ത്രി ആരോപിച്ചു. ആലപ്പുഴയിൽ നടന്ന എൽഡിഎഫ് ബഹുജന റാലിയിലായിരുന്നു മന്ത്രിയുടെ പരാമർശം.

“യുഡിഎഫിന്റെ കാലത്ത് സരിത പറഞ്ഞ കഥകൾ പോലെയൊരു കഥയാണ് ഇപ്പോൾ ഒരു സ്‌ത്രീ പറയുന്നത്. പിണറായി വിജയനെ പോലൊരു വലിയ മനുഷ്യൻ സിപിഎമ്മിന്റെ സെക്രട്ടറി ആയിരുന്നതു കൊണ്ടാണ് എന്റെ കയ്യിൽ കിട്ടിയ സരിതയുടെ പല കാര്യങ്ങളും പുറത്ത് പോകാതിരുന്നത്. നിങ്ങളോട് അത് ഞാൻ ഇവിടെ വിശദീകരിച്ചാൽ ടീച്ചർ ഇവിടെ നിന്ന് ഇറങ്ങി ഓടേണ്ടി വരും. സ്വപ്‌നയെ കോൺഗ്രസ് വിലക്ക് എടുത്തിരിക്കുകയാണ്. സ്വപ്‌ന എന്ന സ്‌ത്രീ രാവിലെയും ഉച്ചക്കും വൈകിട്ടും ഇരുന്ന് പത്രസമ്മേളനം നടത്തുകയാ. അത് കഴിഞ്ഞ് കുറച്ച് കഴിയുമ്പോൾ സതീശന്റെ പത്രസമ്മേളനം, അല്ലെങ്കിൽ സുധാകരന്റെ. എന്നിട്ട് നിയമസഭയിൽ നാലടി, പുറത്ത് നിന്ന് നാലടി. ഈ സ്‌ത്രീ പറഞ്ഞാൽ തകരുന്നതാണോ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ?” – സജി ചെറിയാൻ പറഞ്ഞു.

Most Read:  വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കണം; സുപ്രീം കോടതിയിൽ ഹരജി നൽകി അതിജീവിത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE