വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കണം; സുപ്രീം കോടതിയിൽ ഹരജി നൽകി അതിജീവിത

By Team Member, Malabar News
Rape Survivor Approaches Supreme Court Against The Bail Of Vijay Babu
Ajwa Travels

എറണാകുളം: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി റദ്ദാക്കണമെന്ന ഹരജിയുമായി അതിജീവിത സുപ്രീം കോടതിയിൽ. നിയമത്തെ വെല്ലുവിളിക്കുന്ന തരത്തിലുള്ള സമീപനമാണ് പ്രതിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും, കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുക്കാതെയാണ് വിദേശത്തുള്ള വിജയ് ബാബുവിന്റെ ഹരജി ഹൈക്കോടതി പരിഗണിച്ചതെന്നുമാണ് അതിജീവിത സുപ്രീം കോടതിയിൽ നൽകിയ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം തന്നെ വിജയ് ബാബുവിന് ജാമ്യം അനുവദിച്ചതിനെതിരെ സർക്കാരും സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ക്രിമിനൽ നടപടി ചട്ടം 438 പ്രകാരം വിദേശത്തിരുന്നു ഫയൽ ചെയ്യുന്ന മുൻകൂർ ജാമ്യാപേക്ഷ നിയമപരമായി നിലനിൽക്കില്ലെന്നാണ് സർക്കാർ അപ്പീലിൽ വ്യക്‌തമാക്കുന്നത്‌.

കേസിൽ കർശന ഉപാധികളോടെയാണ് വിജയ് ബാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. തുടർന്ന് നിലവിൽ പോലീസ് കസ്‌റ്റഡിയിൽ വിജയ് ബാബുവിനെ ചോദ്യം ചെയ്യുകയും, പരാതിയിൽ പറയപ്പെടുന്ന ഹോട്ടലുകളിലെത്തി തെളിവെടുപ്പ് നടത്തുകയും ചെയ്യുകയാണ്. ഇതിനിടയിലാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി അതിജീവിത സുപ്രീം കോടതിയിൽ സമീപിച്ചത്.

Read also: മോഡൽ ഷഹാനയുടെ മരണം; ഭർത്താവ് സജാദ് കുറ്റക്കാരനാണെന്ന് കുറ്റപത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE