കോഴിക്കോട്: പൊന്നാനി അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞു. കൂട്ടായി ഉണ്യാൽ സ്വദേശിയുടെ ഹിക്മത്ത് എന്ന ഫൈബർ വള്ളമാണ് ശക്തമായ തിരയിൽ മറിഞ്ഞത്. തൊഴിലാളികളെ മൽസ്യ ബന്ധന ബോട്ടുകൾ രക്ഷപ്പെടുത്തി. പൊന്നാനി ഹാർബറിലേക്ക് മടങ്ങുകയായിരുന്ന ഫൈബർ വള്ളത്തിന് അഴിമുഖത്തുണ്ടായ തിരയിൽപ്പെട്ട് നിയന്ത്രണം നഷ്ടമാവുകയായിരുന്നു. തുടർന്ന് വള്ളത്തിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികളും കടലിലേക്ക് ചാടുകയും, തൊട്ടടുത്ത ബോട്ടിലേക്ക് നീന്തിക്കയറി രക്ഷപ്പെടുകയുമായിരുന്നു.
Read also: മദ്യത്തിനായി നീളുന്ന വരി നടപ്പാതയിലും; പേരാമ്പ്രയിലെ ബിവറേജസ് ഔട്ട്ലെറ്റ് മാറ്റണം