ബറേലി: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് എതിരായ ഓര്‍ഡിനന്‍സ് പ്രകാരമുള്ള ആദ്യ കേസ് ഉത്തര്‍പ്രദേശിലെ ബറേലിയില്‍ രജിസ്‌റ്റര്‍ ചെയ്‌തു. ബറേലിയിലെ ഡിയോറാനിയ പോലീസ് സ്‌റ്റേഷനിലാണ് ഞായറാഴ്‌ച കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് എതിരെയുള്ള ഓര്‍ഡിനന്‍സിന് ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസമാണ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ അംഗീകാരം നല്‍കിയിരുന്നത്.
മതം പരിവര്‍ത്തനം ചെയ്യാന്‍ ഒരു സ്‍ത്രീയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതായാണ് കേസ്. പ്രതി ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.
നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന് എതിരായ ഓര്‍ഡിനന്‍സിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മന്ത്രിസഭ നവംബര്‍ 24 ന് അംഗീകാരം നല്‍കിയിരുന്നു. സംസ്‌ഥാനത്ത് മതപരിവര്‍ത്തനം നടക്കുന്ന നൂറിലധികം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും വഞ്ചനാപരമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് മതപരിവര്‍ത്തനം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ടെന്നും കാബിനറ്റ് മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിംഗ് നേരത്തെ വ്യക്‌തമാക്കിയിരുന്നു.
നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് ഒന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവുശിക്ഷയും 15,000 രൂപ പിഴയുമാണ് ഓര്‍ഡിനന്‍സില്‍ പറയുന്നത്. പ്രായപൂര്‍ത്തിയാകാത്തവര്‍, സ്‍ത്രീകള്‍, എസ്ടി/ എസ്‌സി വിഭാഗക്കാര്‍ തുടങ്ങിയവരെ മതപരിവര്‍ത്തനത്തിന് വിധേയരാക്കിയാല്‍ മൂന്ന് മുതല്‍ പത്ത് വര്‍ഷം വരെ തടവുശിക്ഷയും 25,000 രൂപ വരെ പിഴയും ലഭിക്കും. കൂട്ട മതപരിവര്‍ത്തനമാണ് നടക്കുന്നതെങ്കില്‍ മൂന്ന് മുതല്‍ പത്ത് വര്‍ഷം വരെ തടവുശിക്ഷയും 50,000 രൂപ വരെ പിഴ ഈടാക്കും.
Read Also: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 93.92 ലക്ഷം കടന്നു; പുതിയ കേസുകള്‍ 41,810