മതപരിവർത്തന നിരോധന നിയമങ്ങൾ പിൻവലിക്കണം; രാഷ്‌ട്രപതിക്ക് നിവേദനം

By News Desk, Malabar News
anti conversion law
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് നടപ്പാക്കിയ മതപരിവർത്തന നിരോധന നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ എഴുത്തുകാരും മനുഷ്യാവകാശ, സാമൂഹിക പ്രവർത്തകരും അടങ്ങിയ നാഷണൽ സോളിഡാരിറ്റി ഫോറം രാഷ്‌ട്രപതിക്ക് നിവേദനം നൽകി. നിയമം ഭരണഘടനാ തത്വങ്ങളുടെ ലംഘനവും മതേതര പാരമ്പര്യം തകർക്കുന്നതുമാണെന്ന് നിവേദനത്തിൽ സംഘടന ചൂണ്ടിക്കാട്ടി.

1967ൽ ആർഎസ്‌എസിന്റെയും ഹിന്ദു മഹാസഭയുടെയും സമ്മർദ്ദ ഫലമായി ഒഡിഷയിലാണ് ആദ്യ മതപരിവർത്തന നിയമം നടപ്പായത്. തുടർന്ന് മധ്യപ്രദേശ്, ഛത്തീസ്‌ഗഢ്, ഝാർഖണ്ഡ്‌, ഗുജറാത്ത്, രാജസ്‌ഥാൻ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലും നിയമം പ്രാബല്യത്തിലായി.

തമിഴ്‌നാട്ടിൽ ജയലളിത മുഖ്യമന്ത്രി ആയിരുന്നപ്പോൾ നിയമം നടപ്പാക്കാൻ ശ്രമിച്ചെങ്കിലും കടുത്ത പ്രതിഷേധത്തെ തുടർന്ന് പിൻവലിക്കേണ്ടി വന്നു. ബിജെപി ഭരിക്കുന്ന കർണാടകയിൽ നിയമസഭ പാസാക്കിയ നിയമം ഉപരിസഭയും കൂടി കടന്നാൽ അവിടെയും നിയമമാകും. ഈ മാസം 14നാണ് ബിൽ ഉപരിസഭയിൽ വെക്കുന്നത്. അതിന് മുൻപ് നിയമത്തിനെതിരെ ശക്‌തമായ പ്രതിഷേധം ഉയർത്തണമെന്ന് സംഘടന ആഹ്വാനം ചെയ്‌തു.

Also Read: ബാലചന്ദ്ര കുമാറിനെതിരെ പീഡന പരാതി; യുവതിയുടെ മൊഴിയെടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE