കൊച്ചി: നടൻ ദിലീപിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച സംവിധായകന്‍ ബാലചന്ദ്ര കുമാറിനെതിരേ കണ്ണൂർ സ്വദേശിനി നൽകിയ പീഡന പരാതിയിൽ അന്വേഷണം ആരംഭിച്ചു. കേസിൽ എളമക്കര പൊലീസ് ഉടൻ യുവതിയുടെ മൊഴിയെടുക്കും. കേസെടുത്തതിന് പിന്നാലെ ബാലചന്ദ്രകുമാർ കൊച്ചിയിലെത്തിയിരുന്നു. അഭിഭാഷകനെ കാണാനാണ് എത്തിയത് എന്നാണ് വിവരം. ശനിയാഴ്‌ച രാവിലെയാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് യുവതി പരാതി നൽകിയത്.
2011 ഡിസംബറിൽ, സിനിമയിൽ അവസരം നൽകാമെന്ന് വാഗ്‌ദാനം ചെയ്‌ത് വിളിച്ചു വരുത്തി, സിനിമാ ഗാനരചയിതാവിന്റെ എറണാകുളം പുതുക്കലവട്ടത്തെ വീട്ടിൽ വച്ച് പീഡിപ്പിച്ചെന്നാണ് ബാലചന്ദ്ര കുമാറിനെതിരേ യുവതി നൽകിയ പരാതി. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്‌ദാനം ചെയ്‌താണ് വിളിച്ചു വരുത്തി പീഡിപ്പിച്ചതെന്നും സംഭവശേഷം പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
സംഭവം നടന്ന് ഇത്രയും വർഷം താന്‍ നിയമനടപടിക്ക് പോകാതിരുന്നത് തന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടാല്‍ ആത്‌മഹത്യ ചെയ്യേണ്ടി വരുമെന്ന ഭയം കൊണ്ടാണെന്നും യുവതി കൂട്ടിച്ചേർക്കുന്നു.
Read also: ദിലീപ് പ്രതിയായ ഗൂഢാലോചന കേസ്; മുൻകൂർ ജാമ്യവിധി ഇന്ന്