ദിലീപ് പ്രതിയായ ഗൂഢാലോചന കേസ്; മുൻകൂർ ജാമ്യവിധി ഇന്ന്

By Central Desk, Malabar News
Dileep conspiracy case
Representational Image
Ajwa Travels

കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളുടെ അടിസ്‌ഥാനത്തിൽ ക്രൈംബ്രാഞ്ച് ദിലീപ് ഉൾപ്പടെയുള്ളവർക്ക് എതിരായി എടുത്ത ഗൂഢാലോചന കേസിലെ മുൻകൂർ ജാമ്യഹരജിയിൽ ഹൈക്കോടതി ഇന്ന് ഉച്ചക്ക് മുൻപ് വിധിപറയും.

ജസ്‌റ്റിസ്‌ പി ഗോപിനാഥിന്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ദിലീപിനുപുറമേ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടിഎൻ സുരാജ്, ഡ്രൈവർ കൃഷ്‌ണപ്രസാദ് (അപ്പു), സുഹൃത്ത് ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടൽ ഉടമയുമായ ആലുവ സ്വദേശി ശരത് എന്നിവരുടെ ഹരജികളാണ് കോടതിയിലുള്ളത്.

അതേസമയം, ബാലചന്ദ്രകുമാർ പുറത്തുവിട്ട സംഭാഷണ ശകലങ്ങൾ നടന്‍ ദിലീപിന്റേയും സഹോദരന്‍ അനൂപിന്റേയും സഹോദരീഭര്‍ത്താവ് സൂരാജിന്റേയും തന്നെയാണോ എന്ന് പരിശോധിക്കാന്‍ ആലുവ മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കി. ശബ്‌ദ പരിശോധനയുടെ തീയതി ക്രൈംബ്രാഞ്ച് തീരുമാനിക്കും.

ദിലീപിനെതിരേ ആരോപണങ്ങൾ ഉന്നയിച്ച സംവിധായകന്‍ ബാലചന്ദ്ര കുമാറിനെതിരേ കണ്ണൂർ സ്വദേശിനി നൽകിയ പീഡന പരാതിയിൽ അന്വേഷണം ആരംഭിച്ചു. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശമനുസരിച്ച് എളമക്കര പൊലീസ് സ്‌റ്റേഷനാണ് പ്രാഥമിക അന്വേഷണ ചുമതല.

2011 ഡിസംബറിൽ, സിനിമയിൽ അവസരം നൽകാമെന്ന് വാഗ്‌ദാനം ചെയ്‌ത് വിളിച്ചു വരുത്തി, സിനിമാ ഗാനരചയിതാവിന്റെ എറണാകുളം പുതുക്കലവട്ടത്തെ വീട്ടിൽ വച്ച് പീഡിപ്പിച്ചെന്നാണ് ബാലചന്ദ്ര കുമാറിനെതിരേ യുവതി നൽകിയ പരാതി.

Health: മാനസിക പിരിമുറുക്കം അനുഭവിക്കുന്നുണ്ടോ? ഒരു ഹൊറർ സിനിമ കാണൂ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE