ന്യൂഡെല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 41,810 പുതിയ കോവിഡ് കേസുകള്‍. ഇതോടെ ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 93,92,920 ആയി. ഇതില്‍ 4,53,956 പേര്‍ നിലവില്‍ കോവിഡ് ബാധിതരായി ചികില്‍സയില്‍ കഴിയുകയാണ്.
ഒരു ദിവസത്തിനിടെ രാജ്യത്ത് 496 പേര്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതുവരെ 1,36,696 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് മൂലം ജീവന്‍ നഷ്‌ടമായത്.
ലോകത്താകെ 6.3 കോടി ആളുകള്‍ക്കാണ് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചത്. ഇന്ത്യയാണ് യുഎസ് കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യം. കൂടാതെ ആകെയുള്ള മരണത്തില്‍ ലോകത്ത് മൂന്നാമതാണ് ഇന്ത്യ.
യുഎസ്സില്‍ ഇതുവരെ 1,36,10,357 പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. അമേരിക്ക, ബ്രസീല്‍ എന്നിവയാണ് കോവിഡ് മരണത്തില്‍ യഥാക്രമം ഒന്നും രണ്ടും സ്‌ഥാനത്തുള്ളത്. അമേരിക്കയില്‍ 2,72,254ഉം ബ്രസീലില്‍ 1,72,637ഉം പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.
Read Also: രാജ്യത്ത് കോവിഡ് പരിശോധന പത്തിലൊന്ന് പേര്‍ക്ക്; കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍