‘ഹു- ദി അൺനോൺ’ ആദ്യഭാഗം യുട്യൂബിൽ; സൈക്കോളജിക്കൽ ത്രില്ലർ സീരീസ്

By Siva Prasad, Special Correspondent (Film)
  • Follow author on
The first part of 'Who- The Unknown' is on YouTube
Ajwa Travels

യുവനടൻ അർജുൻ അജു കൊറോട്ടുപാറയിൽ സംവിധാനം ചെയ്‌ത ‘ഹു- ദി അൺനോൺ’ വെബ് സീരിസിന്റെ ആദ്യഭാഗം യൂട്യൂബിലൂടെ ആസ്വദിക്കാം. ഫൈസൽ ടി പി നിർമിച്ച സൈക്കോളജിക്കൽ ത്രില്ലറാണ് ‘ഹു- ദി അൺനോൺ’. ടോജി ജോഷി / ആൽവിൻ സേവിയർ എന്ന ഇരട്ട ആക്ഷൻ കോമ്പോയാണ് സിരീസിന്റെ മർമപ്രധാന ഭാഗം

ചിത്രീകരണ സമയത്തുണ്ടായ ആക്ഷൻ രംഗങ്ങൾ മുൻപ് വൈറലായിരുന്നു. 20 മിനിറ്റിൽ താഴെയുള്ള സീരീസിലെ ആദ്യഭാഗം കഴിഞ്ഞ ദിവസങ്ങളിൽ എട്ടോളം ഒടിടി ചാനലുകളിലൂടെ റിലീസ് ചെയ്‌തിരുന്നു. മലയാളം, തമിഴ് ഭാഷകളിലായിരുന്നു പ്രദർശിപ്പിച്ചത്. ഒരാഴ്‌ചകൊണ്ട് റെക്കോർഡ് കാഴ്‌ച്ചക്കാരിലേക്ക് എത്തിയ ‘ഹു- ദി അൺനോൺ’ ഇപ്പോൾ ഫീ നൽകാതെ യുട്യൂബിൽ കാണാം:

സിരീസിന്റെ കഥയും സംവിധായകൻ അർജുൻ അജു കൊറോട്ടുപാറയിൽ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. അനിരുധ് അനീഷ്‌കുമാർ ആണ് തിരക്കഥ ചെയ്‌തത്‌. ക്യാമറ കൈകാര്യം ചെയ്‌തിരിക്കുന്നത്‌ അക്ഷയ് മണിയുമാണ്. ജോ ഹെൻറി പശ്‌ചാത്തല സംഗീതവും ചിട്ടപ്പെടുത്തിയിരിക്കുന്നു.

Most Read: 70കാരിയുടെ പ്രണയവരികൾ ‘പത്‌മ’ ശ്രദ്ധേയം; ഒരു ‘ആനന്ദ് ബോധ്’ സംവിധാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE