ഇനി ചായ കുടിക്കാൻ പുറത്തു പോവേണ്ട; കെഎസ്ആർടിസി ടെർമിനലിൽ ആദ്യ കട തുറന്നു

By Desk Reporter, Malabar News
KSRTC-Terminal Kozhikkode
കോഴിക്കോട് കെഎസ്ആർടിസി സമുച്ചയം
Ajwa Travels

കോഴിക്കോട്: ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിനുള്ളിൽ ആദ്യത്തെ കട തുറന്നു. ചായക്കടയാണ് തുറന്നിരിക്കുന്നത്. ഇനി യാത്രക്കാർക്കും ബസ് ജീവനക്കാർക്കും ചായ കുടിക്കണമെങ്കിൽ പുറത്തുപോകേണ്ട ആവശ്യമില്ല. കെഎസ്ആർടിസി ടെർമിനൽ പ്രവർത്തനം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഈ കെട്ടിടത്തിൽ ഒരു കട തുറക്കുന്നത്.

ബസുകൾ നിർത്തുന്നതിനു സമീപത്തു തന്നെ ചായയും ശീതളപാനീയങ്ങളും ലഭിക്കും. ടെർമിനൽ തുറന്ന് 6 വർഷത്തിനു ശേഷവും ഈ കെട്ടിടത്തിൽ ഒരു കട പോലും തുറക്കാത്തതിൽ യാത്രക്കാരും ബസ് ജീവനക്കാരും ഒരുപോലെ നിരാശരായിരുന്നു.

കെട്ടിടത്തിലെ കടകൾ മൊത്തമായി സ്വകാര്യ കമ്പനി കരാറിലൂടെ ഏറ്റെടുത്തെങ്കിലും അതും പ്രവർത്തനം ആരംഭിച്ചിരുന്നില്ല. ഇതു കൂടാതെ കെട്ടിടത്തിൽ 5 കിയോസ്‌കുകൾ തുറക്കാൻ മറ്റൊരു വിഭാഗത്തിനു പ്രത്യേക കരാർ നൽകിയിരുന്നു. ഇതിൽ 2 കിയോസ്‌കുകൾ ലഭിച്ച ടാസ്‌റ്റിക് ലീഡ് പോയിന്റ് പ്രൈവറ്റ് കമ്പനിയാണ് ഇപ്പോൾ കട ആരംഭിച്ചിരിക്കുന്നത്. ചായ, ശീതള പാനീയങ്ങൾ, ലഘുകടികൾ തുടങ്ങിയവ ഇവിടെ നിന്നും ലഭിക്കും.

Malabar News:  നിയമസഭാ തിരഞ്ഞെടുപ്പ്; അട്ടപ്പാടിയിൽ പോലീസ് റൂട്ട് മാർച്ച് നടത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE