റമളാന്‍ 27ആം രാവ്; രാജ്യത്തെ ഏറ്റവും വലിയ പ്രാർഥനാ സംഗമത്തിന് കൊടിയേറി

By Central Desk, Malabar News
The flag was hoisted for the largest ramadan prayer meeting in the country
Ajwa Travels

മലപ്പുറം: റമളാന്‍ 27ആം രാവില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ റമളാന്‍ പ്രാർഥനാ സംഗമത്തിന് കൊടിയേറി. ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന ഇഫ്‌താർ സംഗമം ഉൾപ്പടെ അതിവിപുലമായ രീതിയിൽ നടത്തുന്ന മഹാ പ്രാർഥനാ സമ്മേളനത്തിന്റെ പതാക ഉയർത്തൽ ചടങ്ങാണ് സ്വലാത്ത് നഗറില്‍ നടന്നത്.

സമസ്‌ത ഉപാധ്യക്ഷനും സ്വാഗത സംഘം ചെയര്‍മാനുമായ സയ്യിദ് അലി ബഫഖി തങ്ങള്‍, മഅ്ദിൻ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി എന്നിവര്‍ നേതൃത്വം നല്‍കിയ പതാക ഉയർത്തൽ ചടങ്ങിൽ സമസ്‌ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബ്‌ദുൽ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, എസ്‌വൈഎസ്‍ ജില്ലാ സെക്രട്ടറി പിപി മുജീബ് റഹ്‌മാൻ, ദുല്‍ഫുഖാറലി സഖാഫി എന്നിവര്‍ സംബന്ധിച്ചു.

ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നെത്തുന്ന ജനലക്ഷങ്ങളാണ് മഹാ പ്രാർഥനാ സംഗമത്തിൽ പങ്കെടുത്ത് വിശ്വാസ സായൂജ്യമടയുക. ദശാബ്‌ദങ്ങളുടെ തപസ്യകൊണ്ട് ആത്‌മീയ വെളിച്ചത്തിൽ ധന്യത കൈവരിച്ച ഇസ്‌ലാമിലെ മഹാപണ്ഡിതർ നേതൃത്വം നൽകുന്ന പ്രാർഥനാ സമ്മേളനത്തിന്റെ വിശദ വാർത്ത ഈ ലിങ്കിൽ വായിക്കാം.

Related : മറ്റു സുപ്രധാന ‘കേരള മുസ്‌ലിം ജമാഅത്ത്’ വാർത്തകൾ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE