ഭോപ്പാൽ: കൂനൂർ ഹെലികോപ്‌ടർ അപകടത്തിൽ പെട്ട് ചികിൽസയിലിരിക്കെ അന്തരിച്ച ഗ്രൂപ്പ് ക്യാപ്‌റ്റൻ വരുൺ സിംഗിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് ഭോപ്പാലിൽ നടക്കും. രാവിലെ 11ന് ഭദ്‌ഗഡ വിശ്രം ഘട്ടിലാകും സംസ്‌കാര ചടങ്ങുകൾ നടക്കുക. പൂർണ സൈനിക ബഹുമതികളോടെയാകും സംസ്‌കാര ചടങ്ങുകളെന്ന് വ്യോമസേന അറിയിച്ചു.
ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ ഭൗതികശരീരം ഭോപ്പാലിൽ എത്തിച്ചിരുന്നു. എയർപോർട്ട് റോഡിലെ സൺ സിറ്റി കോളനിയിലെ വസതിയിൽ പൊതുദർശനത്തിന് വെച്ചു. അന്തിമോപചാരം അർപ്പിക്കാനായി എത്തിയത് നൂറുകണക്കിന് പേരാണ്.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ഉന്നത സൈനിക ഉദ്യോഗസ്‌ഥരുമടക്കം വസതിയിൽ എത്തി ധീര സൈനികന് ആദരാഞ്‌ജലി അർപ്പിച്ചു. വരുൺ സിംഗിന്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായവും , കുടുംബത്തിൽ ഒരാൾക്ക് ജോലിയും മധ്യപ്രദേശ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: കോവിഡ് രണ്ടാം തരംഗം; ഓക്‌സിജൻ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന് യുപി സർക്കാർ