പ്രതികളാക്കി വേട്ടയാടാമെന്നത് സർക്കാരിന്റെ വ്യാമോഹം; എസ്‌വൈഎസ്

By Trainee Reporter, Malabar News
Representational Image
Ajwa Travels

മലപ്പുറം: ന്യൂനപക്ഷാവകാശ ലംഘനങ്ങൾക്കെതിരെ പ്രഭാഷണം നടത്തിയതിന് സുന്നീ യുവജന സംഘം സംസ്‌ഥാന സെക്രട്ടറി അബ്‌ദു സമദ് പൂക്കോട്ടൂരിനെതിരെ കേസെടുത്തത് പ്രതിഷേധാർഹമാണെന്ന് എസ്‌വൈഎസ്. തികച്ചും ജനാധിപത്യ രീതിയിൽ നിയമപരമായി സംഘടിപ്പിക്കപ്പെട്ട പൊതുയോഗത്തിൽ പങ്കെടുത്തവരെ പോലും പ്രതികളാക്കിയും ഭീഷണിപ്പെടുത്തിയും പോലീസിനെ ഉപയോഗിച്ച് ന്യൂനപക്ഷ അവകാശ നിഷേധങ്ങൾക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ തകർക്കാമെന്നത് സംസ്‌ഥാന സർക്കാറിന്റെ വ്യാമോഹം മാത്രമാണെന്നും എസ്‌വൈഎസ് ഈസ്‌റ്റ് ജില്ലാ കമ്മിറ്റി ആരോപിച്ചു.

സംസ്‌ഥാന സർക്കാരിന്റെ കോവിസ് നിയന്ത്രണ പ്രോട്ടോക്കാൾ നിലനിൽക്കുന്നതിനിടയിലും ഭരണ കക്ഷികൾ അടക്കമുള്ളവരുടെയും മറ്റും യോഗങ്ങളും പ്രകടനങ്ങളും നിർബാധം നടന്നിട്ടും കേസെടുക്കാത്ത പോലീസ് നിയമവും സമയക്രമങ്ങളും പാലിച്ച് നടത്തിയ പൊതുയോഗത്തിനും പ്രഭാഷകനുമെതിരെ കേസെടുത്തത് ഒരു നിലക്കും ന്യായീകരിക്കാനാവില്ലെന്ന് എസ്‌വൈഎസ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, സംസ്‌ഥാന സെക്രട്ടറി ഹംസ റഹ്‌മാനി കൊണ്ടിപ്പറമ്പ്, ജില്ലാ ജനറൽ സെക്രട്ടറി സലീം എടക്കര, ട്രഷറർ അബ്‌ദുൽ ഖാദിർ ഫൈസി കുന്നുംപുറം, വൈസ് പ്രസിഡണ്ട് ഷാഹുൽ ഹമീദ് മാസ്‌റ്റർ എന്നിവർ സംയുക്‌ത പ്രസ്‌‌താവനയിൽ പറഞ്ഞു.

മത നേതാക്കൾക്കെതിരെ ആഭ്യന്തര വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം പ്രവണതകൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.

Most Read: മൂന്നാം തരംഗം രൂക്ഷം; പ്രധാനമന്ത്രിയും ആരോഗ്യ പ്രവർത്തകരും തമ്മിൽ നാളെ ചർച്ച

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE