വ്യാപാരിയെ കൊന്നു തള്ളിയ സംഭവം; ഒരാൾ കൂടി പിടിയിൽ

ചെർപ്പുളശേരി സ്വദേശി ആഷിക് എന്ന ചിക്കുവാണ് പിടിയിലായത്. നേരത്തെ തമിഴ്‌നാട് പോലീസ് അറസ്‌റ്റ് ചെയ്‌ത ഫർഹാനയുടെ സുഹൃത്താണ് ആഷിക്. ഇതോടെ, കേസിൽ മൂന്ന് പേർ പോലീസ് പിടിയിലായി.

By Trainee Reporter, Malabar News
merchant was killed in kozhikkode

മലപ്പുറം: തിരൂരിൽ നിന്ന് കാണാതായ ഹോട്ടൽ വ്യാപാരി, ഏഴൂർ മേച്ചേരി സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. ചെർപ്പുളശേരി സ്വദേശി ആഷിക് എന്ന ചിക്കുവാണ് പിടിയിലായത്. നേരത്തെ തമിഴ്‌നാട് പോലീസ് അറസ്‌റ്റ് ചെയ്‌ത ഫർഹാനയുടെ സുഹൃത്താണ് ആഷിക്. ഇതോടെ, കേസിൽ മൂന്ന് പേർ പോലീസ് പിടിയിലായി.

ആഷിക്കിന്റെ സാന്നിധ്യത്തിലാണ് കൊലപാതകം നടന്നതെന്നാണ് വിവരം. ഫർഹാനയുടെ പ്രേരണയിലാണ് ആഷിക് കൊലപാതകത്തിന്റെ ഭാഗമായതെന്നാണ് ലഭിക്കുന്ന വിവരം. കൂടുതൽ പേർക്ക് കേസിൽ പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. സംഭവുമായി ബന്ധപ്പെട്ട് ചെന്നൈയിൽ നിന്ന് പിടിയിലായ ഷിബിലി, മരിച്ച സിദ്ദിഖിന്റെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു. ഒപ്പം പിടിയിലായ ഫർഹാന ഷിബിലിയുടെ പെൺസുഹൃത്താണ്.

സിദ്ദിഖിന്റെ മരണം ഹണിട്രാപ്പുമായി ബന്ധപ്പെട്ടതാണോ എന്ന സംശയവും ഉടലെടുക്കുന്നുണ്ട്. ഇതും പോലീസ് അന്വേഷണ പരിധിയിൽ കൊണ്ടുവരും. അതിനിടെ, അട്ടപ്പാടി ചുരം ഒമ്പതാം വളവിൽ നിന്ന് രണ്ടു ട്രോളി ബാഗുകൾ കണ്ടെത്തിയിട്ടുണ്ട്. പാറക്കൂട്ടങ്ങൾക്കിടയിലും അരുവിയിലുമാണ് ബാഗുകൾ കണ്ടെത്തിയത്. ബാഗുകളിൽ മൃതദേഹ അവശിഷ്‌ടങ്ങൾ തന്നെയാണോ എന്നത് പോലീസ് പരിശോധനക്ക് ശേഷമേ പറയാനാകൂ.

ചളവറ സ്വദേശിയായ ഫർഹാനയെ 23ന് രാത്രി മുതൽ കാണാനില്ലെന്ന് പറഞ്ഞു 24ന് വീട്ടുകാർ ചെർപ്പുളശേരി സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. അതേസമയം, കൊലപാതകത്തിൽ പെൺകുട്ടിയുടെ സഹോദരൻ ഷുക്കൂറിനെയും തിരൂർ പോലീസ് കസ്‌റ്റഡിയിൽ എടുത്തതായാണ് സൂചന. ഷിബിലി വല്ലപ്പുഴ സ്വദേശിയാണ്. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വെച്ചാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് പറയുന്നത്.

Most Read: പുതിയ പാർലമെന്റ് മന്ദിരം ഉൽഘാടനം; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE