സംയുക്‌ത സൈനിക അഭ്യാസത്തിന് അടുത്തയാഴ്‌ച തുടക്കമാവും

By Staff Reporter, Malabar News
Exercise-kavach
Ajwa Travels

ആൻഡമാൻ: ഇന്ത്യൻ കര-വ്യോമ-നാവിക സേനകൾ, തീരസംരക്ഷണ സേന എന്നിവ സംയുക്‌തമായി സംഘടിപ്പിക്കുന്ന സൈനിക അഭ്യാസം ‘എക്‌സർസൈസ് കവച്‘ അടുത്തയാഴ്‌ച ആരംഭിക്കും. രാജ്യത്തെ ഏക സംയുക്‌ത സേന കമാൻഡ് ആയ ആൻഡമാൻ നിക്കോബാർ കമാൻഡിനു കീഴിലാണ് അഭ്യാസം സംഘടിപ്പിക്കുന്നത്.

സമുദ്ര നിരീക്ഷണ സംവിധാനങ്ങൾ, പരസ്‌പര പങ്കാളിത്തത്തോടെ നടത്തുന്ന വായു-സമുദ്ര അഭ്യാസങ്ങൾ, വ്യോമപ്രതിരോധ, അന്തർവാഹിനി അഭ്യാസപ്രകടനങ്ങൾ തുടങ്ങിയവ സേനാ അഭ്യാസത്തിൽ ഉൾപ്പെടും.

ഒപ്പം മൂന്നു സേനാ വിഭാഗങ്ങളിലെ വ്യത്യസ്‌ത സാങ്കേതിക ഇലക്‌ട്രോണിക് മാനുഷിക സംവിധാനങ്ങളെ ഉൾപ്പെടുത്തിയുള്ള സംയുക്‌ത ഇന്റലിജൻസ് സർവൈലൻസ് ആൻഡ് റിക്കോണസൻസ് (ISR) അഭ്യാസവും ഇതോടൊപ്പം നടക്കും. യുദ്ധ മുഖത്ത് സംയുക്‌ത പോരാട്ടത്തിനുള്ള കഴിവുകൾ, ഗുണഫലങ്ങൾ വർധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രവർത്തന ചട്ടങ്ങൾ എന്നിവ ഏകോപിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് സംയുക്‌ത സേനാഭ്യാസം സംഘടിപ്പിച്ചിരിക്കുന്നത്.

Read Also: ബിജെപിയും തൃണമൂലും യഥാർഥ പ്രശ്‌നങ്ങളിൽ നിന്ന് ബംഗാളിലെ ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നു; ജിതിൻ പ്രസാദ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE