തിരഞ്ഞെടുപ്പിന് എൽഡിഎഫ് തയ്യാർ, ജനപ്രീതിയുടെ പേരിൽ ആർക്കും ഇളവില്ല; കാനം

By Desk Reporter, Malabar News
The fault of the police is not the fault of the Home Department; Kanam Rajendran
Ajwa Travels

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ എൽഡിഎഫ് മുന്നണി തയ്യാറാണെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മൂന്നു തവണ മൽസരിച്ചവർക്ക് സിപിഐ സീറ്റ് നൽകില്ലെന്ന് കാനം ആവർത്തിച്ചു. ജനപ്രീതിയുടെ പേരിൽ ഒരു നേതാവിനും ഇളവുണ്ടാകില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.

നേരത്തെ മന്ത്രി വിഎസ് സുനിൽ കുമാറിനെ പോലെ പ്രവർത്തന മികവിനാൽ ജനശ്രദ്ധ നേടിയ നേതാക്കൾക്ക് ഒരു അവസരം കൂടി നൽകണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ നിലപാട് മാറ്റില്ലെന്ന് ആവർത്തിക്കുകയാണ് സിപിഐ.

അതേസമയം, ഇന്ന് വൈകിട്ട് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും. വൈകിട്ട് നാലരക്ക് വിജ്‌ഞാൻ ഭവനിൽ വച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾ മാദ്ധ്യമങ്ങളെ കാണും. എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥകൾ ഇന്ന് സമാപിക്കാനിരിക്കെയാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനവും നടക്കുന്നത്.

Also Read:  വിദേശത്ത് നിന്ന് കേരളത്തിലേക്ക് എത്തുന്ന എല്ലാവർക്കും കോവിഡ് പരിശോധന സൗജന്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE