സൺഷേഡിലേക്ക് ഓടിക്കയറിയ മൂന്നര വയസുകാരന്റെ ‘രക്ഷകനെ’ തിരിച്ചറിഞ്ഞു

By Desk Reporter, Malabar News
Man-saves-the-three-and-a-half-year-old

കാസർഗോഡ്: ജില്ലാ ആശുപത്രി കെട്ടിടത്തിനു മുകളിൽ നിന്നു മൂന്നര വയസുകാരനെ രക്ഷിച്ച യുവാവിനെ തിരിച്ചറിഞ്ഞു. എണ്ണപ്പാറ കുഴിക്കോലിലെ ഓട്ടോ ഡ്രൈവറായ ബി ബിനുവാണ് കുട്ടിയെ രക്ഷിച്ച് മാതാവിനെ ഏൽപിച്ച ശേഷം അനുമോദനത്തിനു കാത്തു നിൽക്കാതെ മടങ്ങിയത്.

കഴിഞ്ഞ വെള്ളിയാഴ്‌ച രാവിലെയായിരുന്നു സംഭവം. ജില്ലാ ആശുപത്രിയുടെ പേവാർഡിനോടു ചേർന്ന പ്രധാന കെട്ടിടത്തിലെ രണ്ടാമത്തെ നിലയിലെ സൺഷേഡിലേക്കാണ് മൂന്നര വയസുകാരൻ ഓടിക്കയറിയത്.

കുട്ടി സൺഷേഡ് വഴി ഓടുന്നതു കണ്ട് ആളുകൾ പേടിച്ച് ബഹളം വച്ചു. ഇതിനിടെയാണ് ബിനു വന്നു കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി മാതാവിന്റെ കൈകളിൽ സുരക്ഷിതമായി ഏൽപിച്ചത്. സംഭവത്തെക്കുറിച്ച് ബിനു പറയുന്നതിങ്ങനെ; “മകനു സുഖമില്ലാത്തതിനാൽ ഭാര്യയെയും കൂട്ടി ആശുപത്രിയില്‍ എത്തിയതായിരുന്നു. ഓട്ടോ നിർത്തി ഇറങ്ങിയപ്പോഴാണ് ഒരു കുട്ടി കെട്ടിടത്തിന്റെ സൺഷേഡ് വഴി ഓടുന്നതു കണ്ടത്. ഒന്നും ആലോചിക്കാതെ ഭാര്യയെയും മകനെയും അവിടെ നിർത്തി കെട്ടിടത്തിനു മുകളിലെത്തി.

ഒരാൾക്കു പോലും കഷ്‌ടിച്ചു പോകാൻ കഴിയാത്ത ഇടത്തായിരുന്നു കുട്ടി അപ്പോൾ ഉണ്ടായിരുന്നത്. എങ്ങനെയെല്ലാമോ ഞാൻ കുട്ടിക്ക് അരികിലേക്കു നീങ്ങി. ഇതിനിടെ ഒരു തവണ കുട്ടി വീഴുകയും ചെയ്‌തു. പിന്നീട് വേഗത്തിൽ കുട്ടിയുടെ അരികെ എത്താനായിരുന്നു ശ്രമം. അരികിലെത്തിയ ഉടൻ കുട്ടിയെ വിളിച്ചു. തിരിഞ്ഞു നോക്കിയ ആ നിമിഷം തന്നെ അവനെ വാരി എടുക്കുകയായിരുന്നു.

ഏറെ പണിപ്പെട്ട് തിരികെയെത്തി കുട്ടിയെ അവന്റെ മാതാവിനെ ഏൽപ്പിച്ചു ഞാൻ എന്റെ മകനെ ഡോക്‌ടറെ കാണിക്കാനായി പോകുകയായിരുന്നു.”

കുട്ടി സൺഷേഡ് വഴി ഓടുന്നതു കണ്ടു രക്ഷിക്കാനായി സിവിൽ ഡിഫൻസ് അംഗങ്ങളായ പ്രദീപൻ ആവിക്കര, രാജേഷ് എന്നിവർ ആശുപത്രിയിൽ എത്തിയിരുന്നു.

Most Read:  പാലക്കാട്-തൃശൂർ കെഎസ്ആർടിസി ബോണ്ട് സർവീസ് ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE