മാസ്‌റ്റർ ആദ്യ ചിത്രം; സംസ്‌ഥാനത്തെ തിയേറ്ററുകള്‍ ബുധനാഴ്‌ച തുറക്കും

By Syndicated , Malabar News
theater reopen
Representational image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ തിയേറ്ററുകള്‍ ബുധനാഴ്‌ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. വിജയ് ചിത്രം മാസ്‌റ്ററാണ് ആദ്യം തിയേറ്ററുകളിലെത്തുന്ന സിനിമ. ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന്റേതാണ് തീരുമാനം.‘തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. എല്ലാ തര്‍ക്കവും അവസാനിച്ചു. സര്‍ക്കാരിന് നന്ദിയുണ്ടെന്നും ഫിലിം ചേംബര്‍ പ്രതിനിധികള്‍ പറഞ്ഞു.

തിയേറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്‌സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറക്കാനും തീരുമാനിച്ചു. ബാക്കി ഗഡുക്കളായി അടക്കാൻ അനുവദിക്കും. 2020 മാര്‍ച്ച് 31നുള്ളില്‍ തിയേറ്ററുകള്‍ തദ്ദേശ സ്‌ഥാപനങ്ങളില്‍ ഒടുക്കേണ്ട വസ്‌തുനികുതി മാസ ഗഡുക്കളായി അടക്കാമെന്നും ചര്‍ച്ചയില്‍ തീരുമാനമായി. പത്ത് മാസത്തിലേറെയായി തുടരുന്ന പ്രതിസന്ധിക്കാണ് ബുധനാഴ്‌ച അവസാനമാകുന്നത്.

Read also: പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയില്‍ ബിജെപി കൊടി; പോലീസ് കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE