മുന്നോക്ക സംവരണം നടപ്പാക്കിയ രീതി തെറ്റ്; എൻഎസ്എസ് കോടതിയിൽ

By Staff Reporter, Malabar News
nss
Representational Image
Ajwa Travels

പെരുന്ന: മുന്നോക്ക സംവരണത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ്. മുന്നോക്ക സംവരണം നടപ്പാക്കിയ രീതി തെറ്റാണെന്ന് എൻഎസ്എസ് ആരോപിച്ചു. വിഷയവുമായി ബന്ധപ്പെട്ട് സർക്കാരിന് എതിരെ നേരത്തെ ഹൈക്കോടതിയിൽ നൽകിയ ഹരജിക്കൊപ്പം മറ്റൊരു ഉപഹരജി കൂടി നൽകിയെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. മുന്നോക്ക സമുദായപട്ടിക പ്രസിദ്ധീകരിക്കണം എന്നതാണ് ഉപഹരജിയിലെ ആവശ്യം.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നോക്ക സമുദായാംഗങ്ങൾക്ക് അതിന്റെ പ്രയോജനം വേണ്ടവണ്ണം കിട്ടുന്നില്ലെന്നാണ് എൻഎസ്എസിന്റെ ആക്ഷേപം. സർക്കാർ ചട്ടം നടപ്പാക്കിയതിൽ അപാകതകളുണ്ടെന്നും അവർ ചൂണ്ടികാണിക്കുന്നു. മുന്നോക്ക സമുദായപട്ടിക ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. ഇത് പലരുടെയും അവസരം നഷ്‌ടപ്പെടുത്തുന്നുവെന്ന് വാർത്താകുറിപ്പിൽ ചൂണ്ടികാണിക്കുന്നു. അതിനാലാണ് നേരത്തെയുള്ള ഹരജിക്കൊപ്പം മുന്നോക്ക സമുദായപട്ടിക ആവശ്യപ്പെട്ട് ഉപഹരജി സമർപ്പിച്ചതെന്നും വാർത്താകുറിപ്പിൽ പറയുന്നു.

Read Also: ‘നടന്നത് വലിയ ഗൂഢാലോചന, കാലം മാപ്പ് നൽകില്ല’; കമറുദ്ദീൻ ജയിൽ മോചിതനായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE