‘നടന്നത് വലിയ ഗൂഢാലോചന, കാലം മാപ്പ് നൽകില്ല’; കമറുദ്ദീൻ ജയിൽ മോചിതനായി

By Staff Reporter, Malabar News
Malabarnews_mc kamaruddin
MC Kamaruddin MLA
Ajwa Travels

കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ റിമാൻഡിലായിരുന്ന എംസി കമറുദ്ദീൻ എംഎല്‍എ ജയിൽമോചിതനായി. പുറത്തിറങ്ങിയതിന് പിന്നാലെ മാദ്ധ്യമങ്ങളെ കണ്ട അദ്ദേഹം കേസിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചു. തന്നെ രാഷ്‌ട്രീയമായി തകർക്കാനുള്ള ശ്രമങ്ങളാണ് നടന്നതെന്നും കമറുദ്ദീൻ പറഞ്ഞു. 148 കേസുകളിൽ ജാമ്യം ലഭിച്ചതിനെത്തുടർന്ന് കണ്ണൂർ സെന്‍ട്രൽ ജയിലിൽനിന്നാണ് കമറുദ്ദീൻ മോചിതനായത്. 2020 നവംബർ ഏഴിനായിരുന്നു പ്രത്യേക അന്വേഷണ സംഘം കമറുദ്ദീനെ അറസ്റ്റ് ചെയ്‌തത്‌.

‘എന്നെ മൂന്ന് മാസക്കാലം പൂട്ടിയിട്ടു. എന്നെ പൂട്ടുക എന്നതു മാത്രമായിരുന്നു അറസ്‌റ്റിന് പിന്നിലെ ലക്ഷ്യം. പണം നേടിയെടുക്കുക എന്നതായിരുന്നില്ല ഉദ്ദേശ്യം. എന്നാൽ ഇതിലൊന്നും പരിഭവമില്ല. പക്ഷേ ജനം സത്യം മനസിലാക്കും. ഏകദേശം 42 വർഷക്കാലം കറ പുരളാത്ത കരങ്ങളുമായി രാഷ്‌ട്രീയത്തിൽ ഉണ്ടായിരുന്നു. എന്നെ കുരുക്കിലാക്കിയവർക്ക് കാലം മാപ്പു നൽകില്ല, ചരിത്രം മാപ്പു നൽകില്ല. അവർ കനത്ത വില നൽകേണ്ടി വരും’ കമറുദ്ദീൻ പറഞ്ഞു.

മഞ്ചേശ്വരത്തെ ഭൂരിപക്ഷം വർധിച്ച നാൾ മുതലാണ് തനിക്ക് നേരെ ആക്രമണം തുടങ്ങിയതെന്നും, മുസ്‍ലിം ലീഗ് അധ്യക്ഷൻ ഹൈദലി ശിഹാബ് തങ്ങളാണ് ഇനിയുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടതെന്നും കമറുദ്ദീൻ പറഞ്ഞു. 96 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് എംസി കമറുദ്ദീൻ പുറംലോകം കാണുന്നത്.

Read Also: ജോസ് കെ മാണി തന്നെ ചെയർമാൻ; അംഗീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE