‘കൊലപാതകം ബിജെപി നേതൃത്വത്തിന്റെ ആസൂത്രണത്തോടെ; പ്രതികൾ പരിശീലനം ലഭിച്ച ആർഎസ്എസ്-ബിജെപി സംഘം’

By Desk Reporter, Malabar News
The Murder Planned by BJP Leadership; Kodiyeri Balakrishnan
Ajwa Travels

കണ്ണൂർ: തലശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിനെ കൊലപ്പെടുത്തിയത് ബിജെപി നേതൃത്വത്തിന്റെ ആസൂത്രണത്തോടെ ആണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. പരിശീലനം ലഭിച്ച ആർഎസ്എസ്-ബിജെപി സംഘമാണ് കൊല നടത്തിയത്. പ്രദേശത്തെ 2 പേരെ കൊല്ലുമെന്ന് ബിജെപി നേതാവ് തലേദിവസം പ്രഖ്യാപിച്ചു. പിറ്റേദിവസം കൊലപാതകം നടന്നുവെന്നും കോടിയേരി പറഞ്ഞു.

സംസ്‌ഥാനത്തിന്റെ പലയിടത്തും ആക്രമണം നടത്താനുള്ള ആസൂത്രണമാണ് ബിജെപി നടത്തുന്നത്. ആലപ്പുഴയിലും തിരുവല്ലയിലും കഴിഞ്ഞ ദിവസങ്ങളിൽ സമാനമായ സംഭവങ്ങൾ നടന്നു. കേരളത്തെ കലാപ ഭൂമിയാക്കാനാണ് ആർഎസ്എസ്-ബിജെപി സംഘം ശ്രമിക്കുന്നത്. ഇതിന് വേണ്ടി ഇവർക്ക് ഒരാഴ്‌ചത്തെ പരിശീലനം ലഭിച്ചിട്ടുണ്ട്. സംസ്‌ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള 3000ത്തിലേറെ പേരാണ് ആ പരിശീലന പരിപാടിയിൽ പങ്കെടുത്തത്. തലശ്ശേരിയിൽ നിന്ന് ഈ പരിശീലനത്തിന് പങ്കെടുത്ത സംഘമാണ് കൊലനടത്തിയത്. ഈ സംഭവം അന്വേഷിക്കണം; കോടിയേരി പറഞ്ഞു.

കൊലപാതകത്തിൽ സിപിഎം ശക്‌തമായി പ്രതിഷേധിക്കുന്നു. ആർഎസ്എസ്-ബിജെപി സംഘം കൊലക്കത്തി താഴെ വെക്കാൻ തയ്യാറല്ലെന്നാണ് ആവർത്തിക്കപ്പെടുന്ന കൊലപാതകങ്ങളിൽ നിന്നും മനസിലാകുന്നത്. പ്രകോപനങ്ങളിൽ സിപിഎം പ്രവർത്തകർ പെട്ടുപോകരുതെന്നും കോടിയേരി പറഞ്ഞു. കൊലപാതകം നടത്തിയിട്ട് സർക്കാരിനെ കുറ്റപ്പെടുത്തുന്ന രീതിയാണ് നടക്കുന്നത്. ഇത്തരം ആക്രമണങ്ങളിലൂടെ സിപിഎമ്മിനെ വിറപ്പിക്കാമെന്ന് ആർഎസ്എസ്-ബിജെപി സംഘങ്ങൾ കരുതേണ്ട. കണ്ണൂർ ജില്ലയിലടക്കം ഇതെല്ലാം അതിജീവിച്ചാണ് സിപിഎം വന്നതെന്നും കോടിയേരി വ്യക്‌തമാക്കി.

Most Read:  യുപിയിൽ മറ്റ് പാർട്ടികൾ മൽസരിക്കുന്നത് രണ്ടാം സ്‌ഥാനത്തിന് വേണ്ടി; യോഗി ആദിത്യനാഥ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE