നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ; കോവിഡ് വാക്‌സിൻ സ്വീകരിച്ചവർ 1 കോടി കടന്നു

By Team Member, Malabar News
covid vaccination
Representational image
Ajwa Travels

ന്യൂഡെൽഹി : കോവിഡിനെതിരായ പോരാട്ടം തുടരുന്ന സാഹചര്യത്തിൽ, വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 1 കോടി പൂർത്തിയാക്കിയ നാഴികക്കല്ല് കൂടി പിന്നിട്ട് രാജ്യം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം ഒരു കോടി പിന്നിട്ടു. 1,01,88,007 കോടി ആളുകളാണ് ഇതുവരെ ഇന്ത്യയിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചത്. ഇതോടെ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ആളുകൾ വാക്‌സിൻ സ്വീകരിച്ചവരിൽ മൂന്നാം സ്‌ഥാനത്താണ് ഇന്ത്യയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി.

കഴിഞ്ഞ 32 ദിവസം കൊണ്ടാണ് രാജ്യത്ത് ഇത്രയധികം ആളുകളിൽ വാക്‌സിൻ വിതരണം ചെയ്‌തത്‌. വാക്‌സിൻ വിതരണത്തിൽ അമേരിക്കയും, യുകെയുമാണ് ഒന്നും രണ്ടും സ്‌ഥാനത്തുള്ളത്. ഇരു രാജ്യങ്ങളും 60 ദിവസം കൊണ്ടാണ് ഇത്രയധികം പേരിൽ വാക്‌സിൻ വിതരണം നടത്തിയത്. ഇന്ത്യയിൽ വാക്‌സിനേഷന്റെ ആദ്യഘട്ടത്തിൽ 62,34,635 ആരോഗ്യപ്രവർത്തകരാണ് കോവിഡ് വാക്‌സിൻ സ്വീകരിച്ചത്. കൂടാതെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി 4,64,932 ആളുകളും ഇതുവരെ വാക്‌സിൻ സ്വീകരിച്ചു.

2020 ജനുവരി 30ആം തീയതിയാണ് രാജ്യത്ത് ആദ്യത്തെ കോവിഡ് കേസ് റിപ്പോർട് ചെയ്യുന്നത്. ചൈനയിലെ വുഹാനിൽ നിന്ന് മടങ്ങിയെത്തിയ തൃശൂരിലെ വിദ്യാർഥിനി ആയിരുന്നു രാജ്യത്തെ ആദ്യ കോവിഡ് രോഗി. തുടർന്ന് രാജ്യത്തിതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളിൽ 1,06,67,741 ആളുകൾ ഇതുവരെ രോഗമുക്‌തരായിട്ടുണ്ട്. കൂടാതെ 1,56,123 ആളുകൾ ഇതുവരെ രാജ്യത്ത് കോവിഡ് ബാധയെ തുടർന്ന് മരിക്കുകയും ചെയ്‌തു.

Read also : ജെസ്‌ന മരിയ ജെയിംസ് തിരോധാന കേസ് സിബിഐക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE