ടോൾ പ്ളാസകളുടെ എണ്ണം കുറയ്‌ക്കണം; കേന്ദ്രത്തെ സമീപിക്കാൻ ഒരുങ്ങി തമിഴ്‌നാട്

By Staff Reporter, Malabar News
tamilnadu-toll
Ajwa Travels

ചെന്നൈ: സം​സ്‌ഥാ​ന​ത്തെ 48 ടോ​ള്‍ പ്ളാസ​ക​ളി​ല്‍ 32 എ​ണ്ണം പൂ​ട്ട​ണ​മെ​ന്ന്​ തമിഴ്‌നാട്​ സ​ര്‍​ക്കാ​ര്‍. ഇക്കാര്യത്തിൽ തമിഴ്‌നാട്​ ഹൈവേ മന്ത്രി എവി വേലു കേന്ദ്ര ഉപരിതല ഗതാഗത മ​ന്ത്രി നിതിൻ ഗഡ്‌കരിയുമായി ഉടൻ ചർച്ച നടത്തും. പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള നെമിലി, ചെന്നസമുദ്രം, വനഗരം, ചെങ്കൽപേട്ടിന് അടുത്തുള്ള പറനൂർ, സൂറപ്പട്ട് എന്നീ അഞ്ച്​ ടോൾ​ പ്ളാ​സ​ക​ള്‍ ഉടൻ പൂട്ടുമെന്നും തമിഴ്‌നാട്​ സർക്കാർ അറിയിച്ചു.

ദേശീയ പാത ഫീസ് (നിരക്ക്​ -കളക്ഷൻ നിർണയം) ചട്ടം 2008 അനുസരിച്ച് തമിഴ്‌നാട്ടിൽ 16 ടോൾ പ്ളാസ​ക​ള്‍ മാത്രമേ സ്‌ഥാപിക്കേണ്ടതുള്ളൂ എന്നാണ് സർക്കാർ നിലപാട്. ടോൾ പ്ളാസകൾക്കിടയിൽ കുറഞ്ഞത് 60 കിലോമീറ്റർ ദൂരം ഉണ്ടായിരിക്കണം. നിലവിൽ സംസ്‌ഥാനത്ത്‌ 48 ടോൾ പ്ളാസകളുണ്ട്. ഇവയിൽ പലതും മേൽപറഞ്ഞ ​വ്യവസ്‌ഥ ലംഘിക്കുന്നതാണ്.

അതിനിടെ വർധിപ്പിച്ച ടോൾനിരക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാനമെങ്ങും പ്രക്ഷോഭ പരിപാടികൾ നടത്തുമെന്ന്​ പാട്ടാളി മക്കൾ കക്ഷി, വിടുതലൈ ശിരുതൈകൾ കക്ഷി എന്നീ പാർട്ടികളുടെ നേതാക്കൾ അറിയിച്ചു. പല ടോൾ കേന്ദ്രങ്ങളിലും 4 ശതമാനം മുതൽ 10 ശതമാനം വരെ വർധനവാണ് ദേശീയപാത അതോറിറ്റി കൊണ്ട് വന്നിരിക്കുന്നത്.

Read Also: അവശ്യ മരുന്ന് പട്ടിക പുതുക്കി; 39 മരുന്നുകൾക്ക് വിലയിൽ ഇളവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE