ലോകത്തിലെ ഹിന്ദുമത വിശ്വാസിയായ ഏക ഷെയ്ഖ്; കനക്‌സി ഖിംജി വിടവാങ്ങി

By News Desk, Malabar News
Kanaksi Khimji Passed Away
Ajwa Travels

മസ്‌കറ്റ്: ഒമാനിലെ മുതിർന്ന വ്യവസായിയും രാജ്യത്തെ ആദ്യ ഇന്ത്യൻ സ്‌കൂളിന്റെ സ്‌ഥാപകനുമായ കനക്‌സി ഗോകൽദാസ് ഖിംജി അന്തരിച്ചു. 85 വയസായിരുന്നു. ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധം ശക്‌തമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച വ്യക്‌തി കൂടിയാണ് ഖിംജി. അദ്ദേഹം രാജ്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് ഒമാൻ പൗരത്വവും ഷെയ്ഖ് പദവിയും ഖിംജിക്ക് നൽകിയിരുന്നു.

ഒമാനിൽ ഇന്ത്യൻ സ്‌കൂൾ സ്‌ഥാപിച്ചതടക്കം ഇന്ത്യൻ സമൂഹത്തിനും നിരവധി സംഭാവനകൾ അദ്ദേഹം നൽകിയിട്ടുണ്ട്. 1936ൽ ഒമാനിലായിരുന്നു ഖിംജിയുടെ ജനനം. മുംബൈയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 144 വർഷം പഴക്കമുള്ള കുടുംബ ബിസിനസിന്റെ നേതൃത്വം 1970ലാണ് ഏറ്റെടുത്തത്.

തുടർന്ന്, വിവിധ രംഗങ്ങളിൽ പ്രവർത്തനം വിപുലമാക്കിയ ഖിംജി ഗ്രൂപ്പിന് ഇന്ന് പ്രതിവർഷം ശതകോടിയിലേറെ ഡോളറാണ് വിറ്റുവരവ്. കൂടാതെ ഒമാൻ ക്രിക്കറ്റ് ക്‌ളബ്ബിന്റെ സ്‌ഥാപക ചെയർമാനാണ്. ഇന്ത്യൻ സർക്കാരിന്റെ പ്രവാസി ഭാരതീയ സമ്മാൻ ഗൾഫ് മേഖലയിൽ ആദ്യമായി ലഭിച്ചതും ഖിംജിക്ക് തന്നെയാണ്.

ഖിംജിയുടെ വിയോഗത്തിൽ ഒമാനിലെ എല്ലാ ഇന്ത്യൻ സ്‌കൂളുകളും ഇന്ന് അടച്ചിട്ടിരിക്കുകയാണ്. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരും അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു.

Also Read: അഞ്ചു ദിവസത്തെ ജാമ്യം; അമ്മയെ കാണാന്‍ സിദ്ദീഖ് കാപ്പന്‍ വീട്ടിലെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE