കോവിഡ് നഷ്‌ടപരിഹാരം; നടപടി തുടങ്ങിയെന്ന് ആരോഗ്യമന്ത്രി

By News Bureau, Malabar News
Veena George
ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് നഷ്‌ടപരിഹാരത്തിന് നടപടി തുടങ്ങിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പട്ടികയിൽ ഉൾപ്പെടുത്താത്തവർക്ക് ഓൺലൈനായി അപേക്ഷിക്കാമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. അർഹതയുള്ള എല്ലാവർക്കും ആനുകൂല്യം ഉറപ്പാക്കുമെന്നും ഇക്കാര്യത്തിൽ 30 ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

ഡാറ്റ ശേഖരണം സത്യസന്ധവും സുതാര്യവുമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കൂടാതെ സിറോ സർവേ പഠനത്തിന്റെ സമഗ്ര റിപ്പോർട് ഇന്ന് തയ്യാറാകുമെന്നും മന്ത്രി വ്യക്‌തമാക്കി.

ഇതിനിടെ സംസ്‌ഥാനത്തെ കോവിഡ് മരണപ്പട്ടികയിൽ അപാകതയെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമ സഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. അർഹതപ്പെട്ടവർക്ക് ആനുകൂല്യം ലഭിക്കുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും അടിയന്തര പ്രമേയത്തിന് അവതരണാനുമതി ലഭിച്ചില്ല.

പട്ടികയിൽ ഇല്ലാത്ത മരണങ്ങൾ ഉൾപ്പെടുത്താൻ പോർട്ടൽ തുടങ്ങിയെന്ന് ആരോഗ്യമന്ത്രി നിയമസഭയിൽ നേരത്തെ മറുപടി നൽകിയിരുന്നു. 30 ദിവസത്തിനകമുള്ള മരണം കോവിഡ് മരണമായി കണക്കാക്കുമെന്നും കേന്ദ്ര നിർദ്ദേശം വന്ന ഉടൻ തന്നെ ഇതുമായി ബന്ധപ്പെട്ട നടപടി തുടങ്ങിയെന്നും ആരോഗ്യമന്ത്രി വ്യക്‌തമാക്കി.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തിയത് കേരളമാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. സംസ്‌ഥാനത്ത് ഓക്‌സിജൻ ലഭിക്കാതെ ഒരാൾ പോലും മരിച്ചിട്ടില്ല. വാക്‌സിനേഷനിലും ഊർജിത നടപടികൾ സ്വീകരിച്ചിട്ടുണ്ട്; മന്ത്രി പറഞ്ഞു.

അതേസമയം കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്ത് നടത്തിയ സിറോ സർവേയുടെ പഠന റിപ്പോർട് ഇന്ന് പുറത്തുവിടും. സർവേ ഫലത്തിലൂടെ സംസ്‌ഥാനത്ത് എത്ര പേർ കോവിഡ് പ്രതിരോധ ശേഷി കൈവരിച്ചിട്ടുണ്ടെന്ന് വ്യക്‌തമാകും. സംസ്‌ഥാനത്ത് 14 ജില്ലകളിലായി 30,000ൽ അധികം ആളുകളിലാണ് സർവേയുടെ ഭാഗമായി കോവിഡ് പ്രതിരോധ ആന്റിബോഡി പരിശോധന നടത്തിയത്.

Most Read: കശ്‌മീരികൾക്ക് നേരെയുള്ള ആക്രമണം വേദനാജനകം, സുരക്ഷ ഉറപ്പാക്കണം; പ്രിയങ്ക 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE