കരുവാരക്കുണ്ട്: കനത്ത മഴയിൽ തുവ്വൂർ മാമ്പുഴ പാടുമുണ്ട കോളനിയിലെ സംരക്ഷണഭിത്തി തകർന്നതിനെ തുടർന്ന് ആറ് കുടുംബങ്ങളെ മാറ്റിതാമസിപ്പിച്ചു. പത്ത് വീടുകൾ അപകടവസ്‌ഥയിലായി. ഇന്നലെ വൈകുന്നേരം നാലിനാണ് സംഭവം. രണ്ട് വർഷം മുൻപ് ഗ്രാമപഞ്ചായത്ത് കരിങ്കല്ലിൽ പണിത സംരക്ഷണഭിത്തിയാണ് കനത്ത മഴയിൽ തകർന്നത്. ഗ്രാമപഞ്ചായത്ത്, റവന്യൂ അധികൃതർ സ്‌ഥലം സന്ദർശിച്ചു.
മണ്ണിടിച്ചിൽ മൂലം ആറ് വീടുകൾ വാസയോഗ്യമല്ലാതായി. ഐനിക്കതൊടി നൗഫൽ, ചെമ്പ്ര മുണ്ട ചക്കി എന്നിവരുടെ വീടുകൾക്കാണ് കൂടുതൽ കേടുപാടുകൾ സംഭവിച്ചിട്ടുള്ളത്. നൗഫലിന്റെ ശുചിമുറി ഉൾപ്പടെ നിലംപൊത്തി. നിർമാണത്തിലെ അപാകതയാകാം സംരക്ഷണഭിത്തി തകരാൻ കാരണമെന്നും വാസയോഗ്യമല്ലാതായ കുടുംബങ്ങൾക്ക് മാറിത്താമസിക്കാൻ മാമ്പുഴ ജിഎൽപി സ്‌കൂളിൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സുബൈദ പറഞ്ഞു.
Most Read: നിക്ഷേപിച്ച പണം തിരികെ ലഭിക്കുന്നില്ല; ദേലംപാടി സഹകരണ ബാങ്കിനെതിരെ നിക്ഷേപകർ