സർവീസിനെത്തിച്ച കാറിൽ അരലക്ഷം രൂപ; ഉടമക്ക് തിരിച്ചുനൽകി ജീവനക്കാരൻ

By Trainee Reporter, Malabar News
shubhva vartha
അരലക്ഷം രൂപ ജീവനക്കാരനായ ദീപു ഉടമയായ ബൈജുവിന് കൈമാറുന്നു
Ajwa Travels

കോട്ടയം: സർവീസിന് കൊണ്ടുവന്ന വാഹനത്തിൽ നിന്ന് കിട്ടിയ അരലക്ഷം രൂപ ഉടമക്ക് തിരിച്ചു നൽകി മാതൃകയായിരിക്കുകയാണ് ചങ്ങനാശേരി ഇൻഡസ് സർവീസ് സെന്ററിലെ ജീവനക്കാരൻ. ചങ്ങനാശേരി ഇൻഡസ് സർവീസ് സെന്ററിലെ മെക്കാനിക്കൽ ജോലി ചെയ്യുന്നയാളാണ് ദീപു ടി സുരേഷ്.

സെന്ററിൽ കൊണ്ടുവന്ന കാറിന്റെ മെക്കാനിക്കൽ ജോലി ചെയ്യുന്നതിന്റെ ഭാഗമായി എസി ഫിൽറ്റർ അഴിച്ചപ്പോഴാണ് ബ്ളോവറിനുള്ളിൽ നിന്ന് അരലക്ഷം രൂപ ലഭിച്ചത്. ഉടൻ തന്നെ ദീപു ഈ വിവരം വാഹന ഉടമയായ ബൈജുവിനെ വിളിച്ചു അറിയിക്കുകയായിരുന്നു. ഇതോടെ സർവീസ് സെന്ററിൽ എത്തിയ ഉടമക്ക് ദീപു പണം കൈമാറുകയായിരുന്നു.

ചങ്ങനാശേരി മാമ്മൂട് സ്വദേശി കെജെ ബൈജു നാളുകളായി നഷ്‌ടപ്പെട്ടുവെന്ന് കരുതിയിരുന്ന പണമാണ് ജീവനക്കാരന്റെ സത്യസന്ധതയിൽ തിരികെ ലഭിച്ചത്. കെഎഎസ്, എഇ, സിഐടിയു യൂണിയൻ അംഗമായ ദീപു കോട്ടയം വില്ലൂന്നി ആർപ്പൂക്കര സ്വദേശിയാണ്. ജീവനക്കാരന്റെ സത്യസന്ധത ഉടമയും മറ്റു സഹപ്രവർത്തകരും പ്രശംസിച്ചു.

Most Read: എഐ ക്യാമറ വിവാദം; അടിസ്‌ഥാന രഹിതമെന്ന് മന്ത്രി പി രാജീവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE