കൊച്ചി കോർപ്പറേഷനിൽ യുഡിഎഫ് മേയർ സ്‌ഥാനാർഥി പരാജയപ്പെട്ടു

By Staff Reporter, Malabar News
malabarnews-VENUGOPAL
N Venugopal
Ajwa Travels

കൊച്ചി: കോർപ്പറേഷനിലെ മേയർ സ്‌ഥാനാർഥിയായി പരിഗണിച്ചിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് എൻ വേണുഗോപാൽ പരാജയപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഇതുവരെ പുറത്തു വന്നതിൽ ഏറ്റവും വലിയ അട്ടിമറിയാണ് നടന്നത്. ഐ ഗ്രൂപ്പിന്റെ സ്‌ഥാനാർഥിയായി എൻ വേണുഗോപാൽ എത്തിയതോടെ മേയർ സ്‌ഥാനത്തെ ചൊല്ലി വലിയ ചർച്ചകൾ നടന്നിരുന്നു.

കൊച്ചിയിലെ നോർത്ത് ഐലൻഡ് വാർഡിലാണ് വേണുഗോപാൽ മൽസരിച്ചത്. ബിജെപി സ്‌ഥാനാർഥിയാണ് ‌ഇവിടെ ഒരു വോട്ടിന് വിജയിച്ചത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായിരുന്നു നോർത്ത് ഐലൻഡ്. ഇത്തവണ ഇവിടെ പോളിംഗ് കുറവായിരുന്നു. ഫലത്തിൽ പരാതിയുണ്ടെന്ന് എൻ വേണുഗോപാൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE