കാത്തിരിപ്പിന് വിട; മൃഗശാലയില്‍ ആളുകള്‍ എത്തിത്തുടങ്ങി

By Staff Reporter, Malabar News
MALABARNEWS-THRISUR ZOO
Thrissur zoo (File Image)
Ajwa Travels

തൃശൂര്‍: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏഴ് മാസത്തോളമായി അടച്ചിട്ടിരുന്ന ജില്ലയിലെ മൃഗശാലയിലേക്ക് സന്ദര്‍ശകര്‍ എത്തിത്തുടങ്ങി. 275 പേരാണ് ആദ്യ ദിവസം എത്തിയത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്നുള്ളൂ. 10നും 60നും ഇടയില്‍ പ്രായമുള്ള ആളുകള്‍ക്ക് മാത്രമാണ് പ്രവേശന അനുമതിയുള്ളത്.

Read Also: പ്രതീക്ഷയോടെ പുരാവസ്‌തു വകുപ്പ്; ടിപ്പുകോട്ടയിൽ നിന്നും വെടിയുണ്ടകളും തീക്കല്ലുകളും കണ്ടെത്തി

പ്രവേശന കവാടത്തില്‍ തന്നെ കൈകള്‍ ശുചിയാക്കാനുള്ള സൗകര്യം, ശരീരോഷ്‌മാവ് അളക്കാനുള്ള സംവിധാനങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. മൃഗശാലയില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ഓരോ കൂടിന് സമീപവും കൃത്യമായ സാമൂഹിക അകലം പാലിച്ചുകൊണ്ട് നില്‍ക്കാനുള്ള സ്‌ഥലങ്ങള്‍ അടയാളപ്പെടുത്തിയിട്ടും ഉണ്ട്. കോവിഡ് ബാധ മൃഗങ്ങളിലേക്ക് പകരാതിരിക്കാന്‍ കൃത്യമായ സജ്ജീകരങ്ങള്‍ കൂടുകളില്‍ ഒരുക്കിയിട്ടുണ്ട്. 59 സ്‌ഥിരം ജീവനക്കാരാണ് ഇവിടെ ഡ്യൂട്ടിയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE