മൂടൽമഞ്ഞ്; യുഎഇയിൽ വാഹനമോടിക്കുന്ന ആളുകൾക്ക് മുന്നറിയിപ്പുമായി പോലീസ്

By Team Member, Malabar News
Ajwa Travels

അബുദാബി : യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞ് വ്യാപിച്ചതിനെ തുടർന്ന് വാഹനമോടിക്കുന്ന ആളുകൾക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്. ഞായറാഴ്‌ച രാവിലെയോടെയാണ് വിവിധ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് വ്യാപിച്ചു തുടങ്ങിയത്. ഇതോടെ ദൂരക്കാഴ്‌ചക്ക് തടസം നേരിടുന്നതിനാൽ പ്രധാന റോഡുകളിലെല്ലാം വാഹനങ്ങളുടെ വേഗത മണിക്കൂറിൽ 80 കിലോമീറ്റർ ആക്കി കുറച്ചെന്ന് പോലീസ് വ്യക്‌തമാക്കി.

രാവിലെ എട്ടു മണി വരെ തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും ദൂരക്കാഴ്‌ചയെ മറക്കുന്ന തരത്തില്‍ മൂടല്‍മഞ്ഞ് ഉണ്ടാകുമെന്ന് ദേശീയ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിനാൽ മൂടൽമഞ്ഞ് ഉള്ള സമയങ്ങളിൽ പുതുക്കിയ വേഗതയിൽ വാഹനം ഓടിക്കണമെന്നും അബുദാബി പോലീസ് അറിയിപ്പ് നൽകി. കൂടാതെ സ്‌മാര്‍ട് ടവറുകളില്‍ കാണിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കർശനമായി പാലിക്കണമെന്നും പോലീസ് ഓര്‍മ്മപ്പെടുത്തി.

കാലാവസ്‌ഥ മോശമാകുന്ന സാഹചര്യങ്ങളിൽ അബുദാബിയിലെ റോഡുകളിൽ വേഗപരിധി ഓട്ടോമാറ്റിക് ആയി കുറയും. മൂടല്‍മഞ്ഞ് ഉള്ളപ്പോള്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ വാഹനമോടിക്കുന്നവര്‍ക്ക് ഫെഡറല്‍ ട്രാഫിക് നിയമ പ്രകാരം 500ദിര്‍ഹം പിഴയും ഡ്രൈവറുടെ ലൈസന്‍സില്‍ നാല് ബ്ളാക്ക് പോയിന്റുകളുമാണ് ശിക്ഷ.

Read also : യാസ് ചുഴലിക്കാറ്റ്; മുന്നൊരുക്കങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി ഇന്ന് ചർച്ച നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE