സാരി നിർബന്ധമല്ല; അധ്യാപകർക്ക് ഡ്രസ് കോഡില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്

By Team Member, Malabar News
There Is No dress Code For Teachers In Kerala Said Higher Education Department
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോളേജുകളിൽ അധ്യാപകർ ഏത് വസ്‌ത്രം ധരിക്കണമെന്ന കാര്യത്തിൽ നിബന്ധനകൾ ഏർപ്പെടുത്തിയിട്ടില്ലെന്ന് വ്യക്‌തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്. സംസ്‌ഥാനത്തെ ചില കോളേജുകളിൽ ഇപ്പോഴും അധ്യാപികമാർക്ക് സാരി നിർബന്ധമാണെന്നത് ചർച്ച ചെയ്‌ത സാഹചര്യത്തിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തിൽ ഉത്തരവ് പുറത്തിറക്കിയത്.

കാലത്തിന് യോജിക്കാത്ത പിടിവാശികൾ മാനേജ്മെന്റും സ്‌ഥാപനമേധാവികളും അധ്യാപകർക്ക് മേൽ അടിച്ചേൽപ്പിക്കരുതെന്നും ഉന്നതവിദ്യാഭ്യാസവകുപ്പ് ജോയിന്റ് ഡയറക്‌ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. 2008 ഫെബ്രുവരിയിൽ സംസ്‌ഥാനത്തെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ അധ്യാപികമാർക്ക് ചുരിദാറോ മറ്റ് വസ്‍ത്രങ്ങളോ ധരിക്കാമെന്ന് വ്യക്‌തമാക്കി സർക്കാർ ഉത്തരവ് പുറത്തിറക്കിയിരുന്നു.

പിന്നീട് ഈ ഉത്തരവ് നടപ്പാക്കുന്നില്ലെന്ന പരാതി ഉയർന്നപ്പോൾ 2014ൽ പുതിയ സർക്കുലറും ഇറക്കിയിരുന്നു. അധ്യാപകർക്ക് മേൽ യാതൊരു വിധ ഡ്രസ് കോഡ‍ും അടിച്ചേൽപ്പിക്കരുതെന്ന് വ്യക്‌തമാക്കുന്നതായിരുന്നു ഉത്തരവും സർക്കുലറും. കൊടുങ്ങല്ലൂരിലെ ഒരു കോളേജിനെതിരെ ഉയർന്ന പരാതിയിൻമേലാണ് ഇപ്പോൾ സർക്കാർ വീണ്ടും നിലപാട് വ്യക്‌തമാക്കിയിരിക്കുന്നത്.

Read also: ഭക്ഷ്യക്കിറ്റിലെ പഴകിയ കപ്പലണ്ടി മിഠായി; സപ്‌ളൈകോയോട് വിശദീകരണം തേടി ഭക്ഷ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE