മതിയായ കാരണങ്ങളില്ല; ഉപതിരഞ്ഞെടുപ്പ് മാറ്റിവെക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

By Staff Reporter, Malabar News
kerala image_malabar news
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കാന്‍ വ്യക്തമായ കാരണങ്ങള്‍ വേണമെന്നറിയിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. നിലവില്‍ ഉന്നയിക്കുന്ന കാരണങ്ങള്‍ തിരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ ഉതകുന്നവ അല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ആറ് മാസം മാത്രമാണ് തിരഞ്ഞെടുക്കപ്പെടുന്ന എംഎല്‍മാരുടെ പ്രവര്‍ത്തന കാലാവധി എന്നത് തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള മതിയായ കാരണമല്ല. സീറ്റ് ഒഴിവു വരുന്ന കാലാവധി മുതല്‍ ഒരു കൊല്ലം വരെ പ്രവര്‍ത്തനത്തിന് സമയം ഉണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന നിയമപ്രകാരമുള്ള ചട്ടം പാലിക്കണം.

Related News: കോവിഡ് കാലത്തെ തിരഞ്ഞെടുപ്പ്; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

അതേസമയം എല്ലാ പാര്‍ട്ടികളും ഇതേ ആവശ്യം മുന്നോട്ടുവെച്ചാല്‍ അത് പരിശോധിക്കുകയും ചെയ്യും. സംസ്ഥാന സര്‍ക്കാര്‍ മാത്രം ആവശ്യപ്പെട്ടാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കാനാവില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതില്‍ കോവിഡ് വ്യാപനം, മഴ തുടങ്ങിയ വിഷയങ്ങള്‍ പരിഗണിക്കാനാവുമെന്നും കമ്മീഷന്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ പ്രതിപക്ഷത്തോട് അഭിപ്രായം ചോദിച്ചിരുന്നുവെങ്കിലും നിര്‍ദേശത്തോട് പ്രതിപക്ഷം യോജിക്കുന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോവിഡ് വ്യാപനം ഉണ്ടാവുമെന്നും അതിനാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവെക്കുകയും ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കുകയും ചെയ്യാം എന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്.

Related News: ഉപതിരഞ്ഞെടുപ്പ്: കുട്ടനാട്ടില്‍ തോമസ് കെ. തോമസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE