തിരുവനന്തപുരം ജില്ലയിൽ ഇരട്ടവോട്ടുകൾ കൂടുതലെന്ന് കളക്‌ടർ; നടപടി വേഗത്തിലാക്കാൻ നിർദേശം

By Trainee Reporter, Malabar News
Malabarnews_voters list
Representational image
Ajwa Travels

തിരുവനന്തപുരം: ഇരട്ടവോട്ട് ആരോപണത്തിൽ നടപടികൾ കടുപ്പിക്കാൻ തിരുവനന്തപുരം ജില്ലാ കളക്‌ടർ. ജില്ലയിൽ ഇരട്ടവോട്ടുകൾ കൂടുതലാണെന്ന് വരണാധികാരി കൂടിയായ കളക്‌ടർ വ്യക്‌തമാക്കി. ഇതിനെ തുടർന്ന് പേര് ആവർത്തിച്ചിട്ടുള്ള വോട്ടർമാരുടെ പട്ടിക ഉടൻ തയാറാക്കാൻ തഹസീൽദാർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. വോട്ടർപട്ടികയിൽ അപാകതയില്ലെന്ന് ബിഎൽഓമാരിൽ നിന്ന് സാക്ഷ്യപത്രം വാങ്ങണമെന്നും തഹസീൽദാർമാർക്ക് കളക്‌ടർ നിർദേശം നൽകി.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക സോഫ്റ്റ്‌വെയർ സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇരട്ടവോട്ട് സ്‌ഥിരീകരിച്ചത്‌. ഇരട്ടവോട്ടുള്ളവരുടെ വീട്ടിൽ റിട്ടേണിങ് ഓഫീസർമാർ പോയി നേരിട്ട് പരിശോധിക്കുകയും ഒന്നിലധികമുള്ള വോട്ടുകൾ റദ്ദാക്കുകയും വേണം.

ഒരു വ്യക്‌തി എവിടെയാണോ താമസിക്കുന്നത് ആ സ്‌ഥലത്ത് മാത്രമായിരിക്കണം വോട്ട് ഉണ്ടായിരിക്കേണ്ടത്. മറ്റു വോട്ടുകൾ റദ്ദാക്കണം. വോട്ട് റദ്ദാക്കിയെന്ന സാക്ഷ്യപത്രം ബിഎൽഓമാർ തഹസീൽദാർമാർക്ക് കൈമാറണമെന്നും നടപടിക്രമങ്ങളിൽ വ്യക്‌തമാക്കുന്നു. കൂടാതെ ഓരോ നിയോജക മണ്ഡലത്തിലും എത്ര ഇരട്ടവോട്ടുകൾ റദ്ദാക്കിയെന്ന് തഹസിൽദാർമാർ ജില്ലാ വരണാധികാരിക്ക് റിപ്പോർട് നൽകുകയും വേണം.

Read also: വിധി നിർണയം ആരംഭിച്ചു; സംസ്‌ഥാനത്ത്‌ തപാൽ വോട്ടുകൾ ശേഖരിച്ച് തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE